കോടതിയലക്ഷ്യ നടപടി സ്റ്റേ ചെയ്യണം; ജേക്കബ് തോമസിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഹൈക്കോടതി ആരംഭിച്ച കോടതിയലക്ഷ്യ നടപടി സ്റ്റേ ചെയ്യണമെന്ന ജേക്കബ് തോമസിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

എന്നാല്‍ സ്റ്റേ അനുവദിക്കരുതെന്ന് ഹൈക്കോടതിക്കുവേണ്ടി ഹാജരാവുന്ന മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരി ആവശ്യപ്പെട്ടേക്കും. ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷണ്‍, എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ഹൈക്കോതി ജഡ്ജിമാരായ ഉബൈദ്, ഏബ്രാഹാം മാത്യു, എന്നിവര്‍ക്കെതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷന് അയച്ച കത്തില്‍ ആരോപണം ഉന്നയിക്കുകയും അത് മാധ്യമങ്ങളിലൂടെ ജേക്കബ് തോമസ് പ്രചരിപ്പിക്കുകയും ചെയ്തു എന്ന പരാതിയിലാണ് ഹൈക്കോടതി സംസ്ഥാന വിജിലന്‍സിന്റെ മേധാവിക്ക് എതിരെ കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel