കപ്പടിച്ച് കേരളം; സംസ്ഥാനത്ത് ഏപ്രിൽ ആറിന് വിജയദിനം

കേരളം സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാക്കളായതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഏപ്രിൽ ആറ്‌ വെള്ളിയാഴ്‌ച വിജയദിനമായി ആഘോഷിക്കും. സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ കേരളാ ടീമിന് സ്വീകരണം നൽകും.

വെള്ളിയാഴ്‌ച വൈകുന്നേരം നാല്‌ മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിലാണ് സ്വീകരണം. മുഖ്യമന്ത്രി പിണറായി വിജയൻ ടീ ക്യാപ്റ്റൻ രാഹുൽ വി രാജിനെയും കോച്ച് സതീവൻ ബാലനെയും ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.

14 വർഷത്തിനു ശേഷമുള്ള കീരീടനേട്ടം കായിക കേരളത്തിന് ഊർജ്ജം നൽകുമെന്ന് മുഖ്യമന്ത്രി അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News