റേറ്റിംഗ് കൂട്ടാന്‍ മനുഷ്യ വികാരങ്ങള്‍ വിറ്റ് ചാനല്‍ അവതാരകന്‍; പൊട്ടിക്കരഞ്ഞ് മത്സരാര്‍ത്ഥി; പ്രതിഷേധം ശക്തമാകുന്നു; വീഡിയോ

റേറ്റിംഗ് കൂട്ടാന്‍ മനുഷ്യ വികാരങ്ങള്‍ വിറ്റ് ചാനല്‍ അവതാരകന്‍. സൗദിയിലെ ബെഡായ ചാനലിന്റെ മത്സര പരിപാടിക്കിടെയാണ് സംഭവം. മത്സാരാര്‍ത്ഥിയോട് പിതാവ് മരിച്ച വിവരം അറിയിക്കുകയും തുടര്‍ന്ന് വികാരധീനനായ യുവാവിന്‍റെ നിലവിളിയായിരുന്നു ചാനല്‍ പ്രക്ഷേപണം ചെയ്തത്.

മത്സരാര്‍ത്ഥിയായ ചെറുപ്പക്കാരന്‍റെ വികാരങ്ങളെ വില്‍ക്കുവാന്‍ ചാനല്‍ നടത്തിയ ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു വന്നിരിക്കുകയാണ്.

എന്നാല്‍ ഇത് അവതാരകന്‍റെ അറിവോടു മാത്രമാണ് നടന്നതെന്നും അപക്വമായ നിലപാട് സ്വീകരിച്ച അവതാരനെതിരെ നടപടി സ്വീകരിക്കുമെന്നും ചാനലിന്‍റെ മറ്റു അധികാരികള്‍ക്ക് ഇതിനെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ലെന്നും ചാനലിന് ഉത്തരവാദിത്തമില്ലെന്നും ചെയര്‍മാന്‍ അബ്ദുള്‍ അസീസ് അല്‍ ഒറൈഫി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News