രാജസ്ഥാനില്‍ കര്‍ഷക സമരത്തിനുനേരെ പൊലീസ് വെടിവെയ്പ്പ്; നിരവധിപേര്‍ക്ക് പരുക്ക്; കിസാന്‍ സഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അറസ്റ്റില്‍

രാജസ്ഥാനില്‍ 22 ദിവസമായി നടന്നുവന്നിരുന്ന കര്‍ഷക പ്രക്ഷോഭത്തിനുനേരെ പൊലീസിന്റെ ലാത്തിച്ചാര്‍ജും വെടിവെയ്പും. ജയ്പൂര്‍ ജില്ലയിലെ ചോമുവിനടുത്ത് അനധികൃതമായി സ്ഥിതിചെയ്യുന്ന ടോള്‍ പ്ലാസ പൂട്ടണമെന്നാവശ്യപ്പെട്ട് ക‍ഴിഞ്ഞ 22 ദിവസമായി അഖിലേന്ത്യാ കിസാന്‍ സഭ സമരത്തിലാണ്.

ടോള്‍ പ്ലാസ അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് സമരക്കാരുടെ നിലപാട്. സമരത്തെ അഭിസംബോധന ചെയ്ത് കിസാന്‍ സഭ വൈസ് പ്രസിഡന്‍റ് അമ്രറാം പ്രസംഗിക്കുമ്പോ‍ഴായിരുന്നു പോലീസിന്‍റെ വെടിവയ്പ്പ്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പോലീസ് സമരത്തിനു നേരായി ഗ്രനേഡും ടിയര്‍ഗ്യാസും പ്രയോഗിച്ചതെന്ന് നേതാക്കള്‍ ആരോപിച്ചു.

പോലീസ് അക്രമത്തില്‍ അമ്രറാം ഉള്‍പ്പെടെ 12 പേര്‍ക്ക് പരുക്കേറ്റു. അറസ്റ്റ് ചെയ്ത അമ്രറാമിനെ സമോദ് പോലീസ് സബ് ഡിവിഷണല്‍ മജിസ്ട്റേറ്റിനുമുന്നില്‍ ഹാജരാക്കി.അതേസമയം ്റസ്റ്റ് ചെയ്ത തങ്ങളുടെ നേതാക്കളെ നിരുപാധികം വിട്ടയക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ജില്ലാകല്കട്രേറ്റ് ഉപരോധിക്കുകയാണ്.

കര്‍ഷക സമരങ്ങളെ അടിച്ചമര്‍ത്തുന്ന രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ നടപടിയില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

രാജസ്ഥാനിലെ കര്‍ഷകസമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന കിസാന്‍സഭ നേതാക്കളെ വസുന്ദരരാജെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്ന ആരോപണം ശരിവയ്ക്കുന്നതാണ് രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ പുതിയ നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News