‘അവര്‍ അഭിനയിച്ച് കുളമാക്കിയ ഒരു സിനിമയാണത്’; ആസിഫിനും റിമയ്ക്കുമെതിരെ സംവിധായകന്‍

തിരുവനന്തപുരം: യുവതാരങ്ങളായ ആസിഫ് അലി, കൈലാഷ്, അര്‍ച്ചന കവി, റിമ കല്ലിങ്കല്‍ എന്നിവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ എംഎ നിഷാദ്.

തന്റെ ചിത്രം ബെസ്റ്റ് ഓഫ് ലക്ക് പരാജയപ്പെടാനുണ്ടായ കാരണം ഈ താരങ്ങളാണെന്ന് നിഷാദ് ഒരു അഭിമുഖത്തില്‍ ആരോപിച്ചു.

നിഷാദ് പറയുന്നത് ഇങ്ങനെ:

‘ഞാന്‍ ചെയ്ത ഒരു അബദ്ധമാണ്. ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. പലരുടെയും അഭിനയ കളരിയായിരുന്നു അത്. അഭിനയിക്കാന്‍ അറിയാത്ത ഹ്യൂമര്‍ എന്താണെന്നറിയാത്ത നാലഞ്ചു പിള്ളേര്‍ ചേര്‍ന്ന് അഭിനയിച്ച് കുളമാക്കിയ ഒരു സിനിമയാണത്.’

‘അവര്‍ക്ക് വേണമെങ്കില്‍ തിരക്കഥ മോശമായിരുന്നു എന്ന് പറയാം. പക്ഷേ ഡബ്ബിംങ് കഴിഞ്ഞ് കെട്ടിപ്പിടിച്ച് ഞങ്ങള്‍ക്ക് ഒരു ഹിറ്റ് കിട്ടാന്‍ പോകുന്നു എന്ന് പറഞ്ഞ് സന്തോഷത്തോടെയാണ് അവര്‍ പോയത്.’

‘അഭിനയിക്കാന്‍ അറിയാവുന്ന ഹ്യൂമര്‍ കൈകാര്യം ചെയ്യാവുന്ന നാല് പേരാണ് ആ സിനിമ ചെയ്തത് എങ്കില്‍ ഹിറ്റായേനെ. ഒരു സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് ഒന്നും ചെയ്യാനാകാതെ പോയ സിനിമയാണ് ബെസ്റ്റ് ഓഫ് ലക്ക്. ഉര്‍വ്വശി, പ്രഭു തുടങ്ങിയ നല്ല താരങ്ങളുടെ കൂടെ പിടിച്ച് നില്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.’

‘ഞാന്‍ കുറ്റം പറയുന്നില്ല. എന്റെ തെറ്റായിരുന്നു അത്. അഭിനയിക്കാന്‍ അറിയാവുന്നവരാണോ എന്ന് ഞാന്‍ നോക്കണമായിരുന്നു. മമ്മൂക്ക ഗസ്റ്റ് ആയി വന്നു. എന്നോടുള്ള സ്‌നേഹം കൊണ്ടാണ് വന്നത്. എന്റെ നിര്‍ബന്ധപ്രകാരം. ആ സിനിമ പൊട്ടിയപ്പോള്‍ ഞാന്‍ ആയി തെറ്റുകാരന്‍. ഹിറ്റായിരുന്നുവെങ്കില്‍ അവരുടെ കഴിവായേനെ.’

2010ലാണ് ബെസ്റ്റ് ഓഫ് ലക്ക് റിലീസ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News