ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ ഭരണഘടനാ വിരുദ്ധമല്ല; ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസിന് കോടതിയുടെ മറുപടി

ദേവസ്വം ബോർഡ് അംഗങ്ങളുടെ നിയമനരീതി ഭരണഘടനാ വിരുദ്ധമാണെന്നാരോപിച്ചുള്ള ഹർജി ഹൈക്കോടതി തള്ളി.ദേവസ്വംബോർഡ്‌ നിയമനങ്ങളിലെ നിയമസാധുത ശരിവെച്ച കോടതി നിയമനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനായി പ്രത്യേക മാര്‍ഗ്ഗ നിര്‍ദേശം പുറപ്പെടുവിച്ചു.

ദേവസ്വം ബോർഡുകളുടെ രൂപവത്കരണം ഭരണഘടന വിരുദ്ധമാണെന്നും ബദൽ സംവിധാനം വേണമെന്നും ആവശ്യപ്പെട്ടാണ് RSS നേതാവുകൂടിയായ അഡ്വക്കറ്റ് ടി ജി മോഹൻദാസ് ഹൈക്കോടതിയെ സമീപിച്ചത്. ദേവസ്വം ബോർഡുകളുടെ ഭരണം രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും താൽപര്യത്തിന് അനുസരിച്ചാണെന്നും ഹിന്ദുമത വിശ്വാസ പ്രകാരമല്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ഇത് ഭരണ ഘടനാ വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ പ്രധാന ആരോപണം. ഈ വാദം കോടതി അംഗീകരിച്ചില്ല. അതേസമയം ദേവസ്വം ബോർഡ് നിയമനം സുതാര്യമാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഇതിനായി കോടതി പ്രത്യേക മാർഗനിർദേശവും പുറപ്പെടുവിച്ചു.

ദേവസ്വം ബോര്‍ഡ് അംഗങ്ങളെ നിയമിക്കുന്നതിന് മുന്‍പ് പൊതു ജനാഭിപ്രാസം കണക്കിലെടുക്കണം.അതിന് ഏതു രീതിയില്‍ നിയമഭേദഗതി കൊണ്ടുവരണമെന്ന് ചിന്തിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News