വിവാദം മാത്രമല്ല; ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയ പോരാട്ടത്തിനിടെ ക്രിക്കറ്റ് ലോകത്തെ മനോഹരകാഴ്ചയും പിറന്നു; അത്ഭുതമെന്ന് വാഴ്ത്തി കായികപ്രേമികള്‍

പന്തില്‍ ക്രിതൃമം കാട്ടിയതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയെ ലോകശ്രദ്ധയാകര്‍ശിച്ചത്. ഓസീസ് നായകനും ഉപനായകനുമടക്കം പടിക്ക് പുറത്തായതോടെ വിവാദങ്ങള്‍ പുതിയ തലത്തിലേക്ക് നീങ്ങി. പരമ്പരയും ആകെ നാണക്കേടിലായി.

ഇപ്പോഴിതാ ക്രിക്കറ്റ് ലോകത്തെ മനോഹരമായൊരു കാഴ്ചയ്ക്കാണ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം സാക്ഷ്യം വഹിച്ചത്. ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചൊരു പറന്നുപിടിത്തത്തിലൂടെ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഡീന്‍ എല്‍ഗര്‍ താരമായി.

ജോണ്ടി റോഡ്‌സടക്കമുള്ളവരുടെ പറന്നുപിടിത്തങ്ങള്‍ ക്രിക്കറ്റ് ലോകം കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരണ്ണം ഇതാദ്യമെന്നാണ് കായികപ്രേമികള്‍ പറയുന്നത്. ഓസ്‌ട്രേലിയയുടെ പുതിയ നായകന്‍ ടിം പെയ്‌നിനെ പുറത്താക്കിയ എല്‍ഗറിന്റെ ക്യാച്ച് അത്രത്തോളം മനോഹരമായിരുന്നു.

റബാഡയുടെ പന്ത് ഉയര്‍ത്തി അടിക്കുകയായിരുന്നു പെയ്ന്‍. പിന്നിലേക്ക് ഓടി പന്തിന്റെ ദിശമനസ്സിലാക്കി ഉയര്‍ന്നുചാടി എല്‍ഗര്‍ അത് കൈപ്പിടിയിലാക്കുമ്പോള്‍ ക്രിക്കറ്റ് ലോകം ഒന്നടങ്കം അമ്പരന്നുപോയി.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel