
വില്‍സ്മിത്തിന്റെ പ്രണയം തകര്‍ത്ത സുന്ദരിയെ കുറിച്ചും സ്മിത്തിന്റെ പ്രണയ പരാജയ ദുഃഖവുമൊക്കെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
സോഫിയ റോബോട്ടുമായി ഹോളിവുഡ് താരം വില്‍ സ്മിത്ത് നടത്തിയ കൂടിക്കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ്.
സോഫിയയെ പ്രണയത്തില്‍ മൂടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിന്റെ ദുഖത്തോടെയാണ് സ്മിത്ത് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡേറ്റ് വിത്ത് സോഫിയ ദി റോബോട്ട് എന്ന കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്.
62 ഭാവങ്ങള്‍ മുഖത്ത് വരുത്താന്‍ ശേഷിയുള്ള സോഫിയയില്‍ പ്രണയഭാവം വരുത്താനുള്ള വില്‍ സ്മിത്തിന്റെ ശ്രമം പാഴായി.
റൊമാന്റിക് ആയി സംസാരിച്ച് സോഫിയയെ പ്രണയിക്കാന്‍ സ്മിത്ത് ശ്രമിക്കുന്നുണ്ടെങ്കിലും ഇതെല്ലാം വളരെ മനോഹരമായി സോഫിയ തകര്‍ത്തു. കടലിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് ഇരുവരും ഇരിക്കുന്നത്.
മനോഹരമായ സ്ഥലം വളരെ റൊമാന്റിക് അല്ലേ എന്ന് ചോദിച്ച് സോഫിയയെ ചുംബിക്കാന്‍ സ്മിത്ത് ചെന്നെങ്കിലും സോഫിയ നല്‍കിയ മറുപടി ഗംഭീരമാണ്.
ചുംബിക്കാനായി സോഫിയയെ സ്മിത്ത് സമീപിച്ചപ്പോള്‍ നിങ്ങള്‍ എന്റെ സുഹൃത്തുകളുടെ പട്ടികയിലാണുള്ളതെന്ന കിടിലന്‍ മറുപടിയാണ് സോഫിയ നല്‍കിയത്.
എല്ലാ രീതിയിലും മികവു തെളിയിച്ച സോഫിയയെ റൊമാന്‍സ് പഠിപ്പിക്കാനുള്ള സ്മിത്തിന്റെ ശ്രമമാണ് പൊളിഞ്ഞു പോയത്. റൊമാന്‍സ് മാത്രമല്ല നിരവധി കാര്യങ്ങള്‍ ഇരുവരും സംസാരിച്ചു.
സ്മിത്തിന്റെ സിനിമകളെക്കുറിച്ചും സോഫിയ ചോദിച്ചു. സൗദി അറേബ്യ പൗരത്വം നല്‍കിയതിലൂടെയും ഇന്ത്യാ സന്ദര്‍ശനത്തിലൂടെയുമെല്ലാം സോഫിയ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.
സംസാരിക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനും കഴിവുള്ള കൃത്രിമബുദ്ധിയുള്ള ആദ്യ ഹ്യൂമനോയ്ഡ് റോബോട്ടായ സോഫിയ ഏവറസ്റ്റ് കീഴടക്കാന്‍ തയാറെടുക്കുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് പുതിയ ഡേറ്റിങ് വിഡിയോ പുറത്തുവന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here