കല്‍പ്പറ്റ നഗരസഭാ ഭരണവും എല്‍ഡിഎഫിന്

കല്‍പ്പറ്റ: വയനാട്ടില്‍ യുഡിഎഫിനുണ്ടായിരുന്ന ഏക നഗരസഭാ ഭരണവും നഷ്ടമായി.

ജനതാദള്‍ (യു) അംഗങ്ങള്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് ഭരണം നഷ്ടമായത്. ചൊവ്വാഴ്ച പകല്‍ പതിനൊന്നോടെ നടന്ന തെരഞ്ഞെടുപ്പില്‍ നഗരസഭ ചെയര്‍പഴ്‌സനായി സിപിഐഎമ്മിലെ സനിത ജഗദീഷിനെ തെരഞ്ഞെടുത്തു.

സ്വതന്ത്ര അംഗം ആര്‍ രാധാകൃഷ്ണനും ഇടതുപക്ഷത്തെ പിന്തുണച്ചു. പകല്‍ രണ്ടിനാണ് വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്. ആര്‍ രാധാകൃഷ്ണനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

നേരത്തെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം 13ന് എതിരെ 15 വോട്ടുകള്‍ക്ക് പാസായിരുന്നു. എല്‍ഡിഎഫ് 15 യുഡിഫ് 13 എന്നിങ്ങനെയാണ് കക്ഷിനില.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here