സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; ഹര്‍ജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും

സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും. പുനപരീക്ഷ നടത്തരുതെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും, മലയാളി വിദ്യാര്‍ഥികള്‍ നല്‍കിയിട്ടുള്ള ഹര്‍ജികളും അന്ന് തന്നെ പരിഗണിക്കും. അതേ സമയം വിഷയത്തില്‍ സിബിഎസ്യ്ക്ക് ദില്ലി ഹൈക്കോടതി നോട്ടീസയച്ചു.

ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നടപടി. ദില്ലി പൊലീസിനും, മാനവ വിഭവ ശേഷി മന്ത്രാലയതിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ മാസം 16ന് വീണ്ടും വാദം കേള്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here