ദളിത് സംഘടനകളുടെ ഭാരതബന്ദ് സംഘര്‍ഷഭരിതം; രാജസ്ഥാനിലും പഞ്ചാബിലും ബിഹാറിലും സമരക്കാരും പൊലീസും ഏറ്റുമുട്ടി; എട്ടുപേര്‍ കൊല്ലപ്പെട്ടു

ദില്ലി: പട്ടികജാതി പട്ടികവര്‍ഗ പീഡനം തടയല്‍ നിയമത്തില്‍ സുപ്രീംകോടതി വരുത്തിയ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരതബന്ദില്‍ വ്യാപകസംഘര്‍ഷം.

രാജസ്ഥാനിലും പഞ്ചാബിലും ഡല്‍ഹിയിലും ബിഹാറിലും യുപിയിലും സമരക്കാരും പൊലീസും ഏറ്റുമുട്ടി.

മധ്യപ്രദേശ് ഗ്വളിയാറിലുണ്ടായ പൊലീസ് അക്രമത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. മൊത്തം എട്ടുപേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സമരക്കാര്‍ നിരവധി കടകളും ആക്രമിച്ചു. പലയിടത്തും ഏറ്റുമുട്ടലുകള്‍ ഉണ്ടായി. ട്രെയിനുകള്‍ തടഞ്ഞു.

രാജസ്ഥാനിലും വ്യാപക ആക്രമണമാണ് നടക്കുന്നത്. പലയിടത്തും കാറുകള്‍ക്ക് തീയിട്ടിട്ടുണ്ട്.

പഞ്ചാബില്‍ സിബിഎസ്ഇയുടെ 10, 12 ക്ലാസുകളിലേക്കുള്ള പരീക്ഷകള്‍ മാറ്റിവെച്ചു. ജാര്‍ഖണ്ഡിലെ റാഞ്ചിയിലും പ്രതിഷേധക്കാര്‍ പ്രകടനം നടത്തി

അതേസമയം, കോടതി വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി കൊടുക്കുമെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News