ഈരാറ്റുപേട്ടയില്‍ വണ്ടി നിര്‍ത്തി സഹോദരന്‍ ഭക്ഷണം വാങ്ങാന്‍ പോയി; രണ്ട് പയ്യന്‍മാര്‍ ബൈക്കില്‍ വന്ന് ചെയ്തത് ഇതാണ്; അനുശ്രിയുടെ വീഡിയോ

സ്ത്രീകള്‍ക്ക് നേരെ അതിക്രമം ഉണ്ടാകുന്നത് വര്‍ദ്ദിച്ചുവരികയാണ്. നടിമാരുടെ അവസ്ഥയും മെച്ചമല്ല. പലപ്പോഴും ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയാകേണ്ടിവരാറുണ്ട്. പലപ്പോഴും മോശം വാക്കുകളും തെറിയഭിഷേകങ്ങളും സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്നു.

കഴിഞ്ഞ ദിവസം തനിക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് പ്രമുഖ നടി അനുശ്രീ രംഗത്തെത്തിയിരിക്കുകയാണ്. ഈരാറ്റുപേട്ടയ്ക്ക് സമീപത്ത് സിനിമാ ചിത്രീകരണത്തിന് പോയപ്പോഴുണ്ടായ അനുഭവം തുറന്നു പറഞ്ഞാണ് അനുശ്രീ രംഗത്തെത്തിയത്.

ഷൂട്ടിങ്ങിനു പോയ സമയത്ത് ഫുഡ് വാങ്ങാന്‍ വേണ്ടി വണ്ടി നിര്‍ത്തി. സഹോദരന്‍ ഭക്ഷണം വാങ്ങുവാന്‍ പോയി. പള്ളിയുടെ സമീപത്തായിരുന്നു വണ്ടി നിര്‍ത്തിയിയത്. കുറച്ച് പേര്‍ അനുശ്രീ, അനുശ്രീ എന്നു വിളിച്ചു. എന്നാല്‍ അവിടെയുള്ള രണ്ട് പയ്യന്‍മാര്‍ ബൈക്കില്‍ വന്ന്, ‘അത് അവളാ സംഘിയാടാ’ എന്നൊക്കെ പറഞ്ഞ് ആക്രോശിച്ചു. സത്യത്തില്‍ ഭയപ്പെട്ടുപോയെന്നും അനുശ്രി വ്യക്തമാക്കുന്നു.

ഉടന്‍ തന്നെ സഹോദരനെ ഫോണില്‍ വിളിച്ചു. രാത്രിയില്‍ വല്ല സ്ഥലത്തും ഒറ്റയ്ക്കു പോകേണ്ടി വന്നാല്‍ ഇങ്ങനെയൊക്കെ ചിന്തിക്കുന്നവരുടെ ഇടയില്‍ പെട്ടുപോയാല്‍ അവര്‍ ആക്രമിക്കില്ലെയെന്നും അനുശ്രി ചോദിക്കുന്നു.

ശ്രീകൃഷ്ണ ജയന്തിക്ക് അനുശ്രീ ഭാരതാംബയുടെ വേഷമണിഞ്ഞ് ഘോഷയാത്രയില്‍ പങ്കെടുത്തതോടെ അനുശ്രി സംഘിയാണെന്ന തരത്തിലുള്ള പ്രചരണം ശക്തമായിരുന്നു. ഇതുനുള്ള മറുപടിം ഫേസ്ബുക്ക് ലൈവിലുടെ അനുശ്രി നല്‍കിയിട്ടുണ്ട്.

എന്റെ വീട് അമ്പലത്തിനടുത്താണ്. എന്റെ നാട്ടിലെ കുട്ടികളും ഞാനും കൂടി നടത്തുന്ന പരിപാടിയായിരുന്നു അത്. അതിന്റെ ഭാഗമായതുകൊണ്ട് താന്‍ സംഘിയാകില്ല. അത്തരത്തില്‍ ഒരു സംഘടനയുടെയും ഭാഗവുമല്ല ഞാന്‍. അടുത്ത വര്‍ഷവും അവിടെ പരിപാടി ഉണ്ടെങ്കില്‍ പങ്കെടുക്കും. നാട്ടില്‍ നടക്കുന്നൊരു പരിപാടി ആയതുകൊണ്ടാണ് പങ്കെടുക്കുന്നത്.

മതവിശ്വാസങ്ങളെ എന്നും ബഹുമാനിക്കുന്ന ആളാണ് ഞാന്‍. ക്രിസ്മസ് വലിയ തോതില്‍ ആഘോഷിക്കാറുണ്ട്. നോമ്പിന് മുസ്‌ലിം ഫ്രണ്ട്‌സിന്റെ വീട്ടില്‍ പോകുമ്പോള്‍ അവര്‍ തരുന്ന പാനീയം കുടിക്കാറുണ്ട്. ഒരു മതത്തേയും അധിക്ഷേപിക്കുന്ന സ്വഭാവം തനിക്കില്ലെന്നും അനുശ്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News