ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യകേസ് സ്റ്റേ ചെയ്ത് സുപ്രീം കോടതി; ഹൈക്കോടതിയിലെ കേസുകള്‍ അവസാനിപ്പിക്കാനും സുപ്രീംകോടതി നിര്‍ദേശം

ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രഥമ ദൃഷ്ട്യാ ജേക്കബ് തോമസ് ജഡ്ജിമാര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചതായി തോന്നുന്നില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഹൈക്കോടതിയിലെ കേസുകള്‍ അവസാനിപ്പിക്കാനും സുപ്രീംകോടതി നിര്‍ദേശം നല്‍കി.

കേസില്‍ അന്തിമവാദം സുപ്രീംകോടതി കേള്‍ക്കും.  കോടതി സംവിധാനത്തിലെ പോരായ്മകള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ മാത്രമാണ് ജേക്കബ് തോമസ് കേന്ദ്ര വിജിലന്‍സ് കമ്മീഷന് അയച്ച കത്തില്‍ ഉള്ളതെന്ന് നിരീക്ഷിച്ച സുപ്രീംകോടതി കോടതിയലക്ഷ്യ നടപടികള്‍ നിര്‍ത്തി വയ്ക്കാനാണ് നിര്‍ദേശിച്ചത്.  ജഡ്ജിമാര്‍ക്കെതിരെ വിമര്‍ശന ഉന്നയിച്ചതായി തോന്നുന്നില്ല.

ഹൈക്കോടതി ഇത്ര തൊട്ടാവാടി ആകാമോയെന്നും ജസ്റ്റിസ് എ.കെ.സിക്രിയുടെ അദ്ധ്യക്ഷതയിലുള്ള ബഞ്ച് ചോദിച്ചു.അതേ സമയം സുപ്രീംകോടതിയുടെ ഈ നിരീക്ഷണത്തെ ഹൈക്കോടതിയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരി ശക്തമായ എതിര്‍ത്തു. ജഡ്ജിമാരെ പേരെടുത്ത് വിമര്‍ശിച്ചെന്ന് അദേഹം കുറ്റപ്പെടുത്തി.

തുടര്‍ന്ന് കേസില്‍ അന്തിമ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. നിലവില്‍ ഹൈക്കോടതിയിലുള്ള കേസുകളെല്ലാം നിറുത്താന്‍ നിര്‍ദേശം നല്‍കി. നാലാഴ്ച്ചക്കുള്ളില്‍ അന്തിമവാദം കേള്‍ക്കും.

കേന്ദ്ര വിജിലന്‍സ് കമ്മീഷന് 2018 ഫെബ്രുവരി 26ന് ചീഫ് സെക്രട്ടറി മുഖാന്തരം അയച്ച പരാതിയില്‍ കേരളാ ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചതും അന്വേഷണം ആവശ്യപ്പെട്ടതും കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്ന നിലപാടാണ് ഹൈക്കോടതിക്കുണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here