
തീയറ്ററുകളില്‍ ഗംഭീരവിജയവുമായി കുതിക്കുകയാണ് സുഡാനി ഫ്രം നൈജീരിയ. ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും സിനിമാകൊട്ടകകളെ ബാധിച്ചിട്ടില്ല.
അതിനിടയിലാണ് ചിത്രത്തിന്‍റെ ഹൈലാറ്റായ മനോഹരഗാനം കിനാവു കൊണ്ടൊരു കളിമുറ്റത്തിന്‍റെ വീഡിയോ പുറത്തിറങ്ങിയത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് റെക്‌സ് വിജയന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ഗാനം പാടി അനശ്വരമാക്കിയത് ഇമാം മജ്ബൂറും നേഹ എസ്.നായരും ചേര്‍ന്നാണ്.
നവാഗതനായ സക്കരിയ സംവിധാനം ചെയ്ത ചിത്രത്തില്‍ സൗബിന്‍ ഷാഹിറും നൈജീരിയന്‍ നടന്‍ സാമുവലുമാണ് കേന്ദ്രകഥാപാത്രങ്ങളായെത്തിയിരിക്കുന്നത്. നേരത്തെ ഷഹബാസ് അമന്‍ പാടിയ ‘ഏതുണ്ടെട കാല്‍പന്തല്ലാതെ’ എന്ന ഗാനവും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here