പരിഹാസ ശരമെയ്ത് ആഭാസം; ട്രെയിലര്‍ കാണാം

വിവാദങ്ങള്‍ക്കൊടുവില്‍ ആഭാസത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.

സുരാജ് വെഞ്ഞാറമ്മൂട്, റിമ കല്ലിങ്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജൂബിത് നമ്രാഡത്ത് സംവിധാനം ചെയ്ത ചിത്രം വിഷുവിന് തിയേറ്ററിലെത്തും.

ബീഫ് കൊലപാതകം, കള്ളപണം, സദാചാര പൊലീസിങ്, ട്രാന്‍സ് ജെന്‍ഡര്‍ വിഷയങ്ങള്‍ തുടങ്ങി കാലിക പ്രസക്തിയുള്ള നിരവധി വിഷയങ്ങളാണ് ട്രെയിലറില്‍ അവതരിപ്പിക്കുന്നത്. യു/എ സര്‍ട്ടിഫിക്കറ്റുമായാണ് ആഭാസം പ്രദര്‍ശനത്തിനൊരുങ്ങുന്നത്.

ആര്‍ഷ ഭാരത സംസ്‌കാരം എന്നതിന്റെ ചുരുക്കപ്പേരാണ് ‘ആഭാസം’.

ചിത്രത്തിന് അഡള്‍ട്ട് ഒണ്‍ലി സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സെന്‍സര്‍ ബോര്‍ഡ് തീരുമാനം നേരത്തെ ഏറെ വിവാദമായിരുന്നു.

ചിത്രത്തിലെ ചില ഡയലോഗുകള്‍ നിശബ്ദമാക്കണമെന്നുള്‍പ്പെടെ നിരവധി ഉപാധികളായിരുന്നു സെന്‍സര്‍ ബോര്‍ഡ് മുന്നോട്ട് വെച്ചത്. ഇതിനെതിരെ ചിത്രത്തിന്റ സംവിധായകനും അണിയറ പ്രവര്‍ത്തകരും രംഗത്തെത്തുകയും ചെയ്തിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here