നാണംകെട്ട് ബല്‍റാം കണ്ടംവ‍ഴി ഓടി; പട്ടാമ്പിയിലെ കുടുംബശ്രീ സരസ് മേളയ്ക്ക് ക്ഷണിച്ചില്ലെന്ന് പറഞ്ഞ് അലങ്കോലമാക്കാന്‍ ബല്‍റാമിന്‍റെ ശ്രമം; മുഹ്സീന്‍ തെളിവുകള്‍ കാട്ടിയതോടെ ബല്‍റാമും കൂട്ടരും നാണംകെട്ട് മടങ്ങി

പാലക്കാട് പട്ടാമ്പിയില്‍ നടക്കുന്ന കുടുംബശ്രീ സരസ് മേളയിലെത്തി പ്രശ്നമുണ്ടാക്കി വിടി ബല്‍റാം എംഎല്‍എ. ഔദ്യോഗികമായി പരിപാടിയില്‍ ക്ഷണിച്ചില്ലെന്ന് പറഞ്ഞായിരുന്നു എംഎല്‍എയുടെ രോഷപ്രകടനം. എന്നാല്‍ എംഎല്‍എയെ ക്ഷണിച്ചിരുന്നുവെന്നതിന് തെളിവുമായി മുഹമ്മദ് മുഹ്സിന്‍ എംഎല്‍എ രംഗത്തെത്തിയതോടെ വിടിബല്‍റാമും കോണ്‍ഗ്രസുകാരും സ്ഥലം വിട്ടു.

കുടുംബശ്രീ സരസ് മേളയില്‍ കുടുംബാംഗങ്ങള്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് വിടി ബല്‍റാം എംഎഎല്‍എ എത്തിയത്. വേദിക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് വിടി ബല്‍റാം എംഎല്‍എ ആരോപണമുന്നയിക്കുകയായിരുന്നു.

എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന മുഹമ്മദ് മുഹ്സിന്‍ എംഎല്‍എ വിടി ബല്‍റാമിനടുത്തെത്തി. എംഎല്‍എയെ നേരിട്ട് കണ്ട് ക്ഷണിച്ചിരുന്നുവെന്ന് തുറന്ന് പറഞ്ഞ് എംഎല്‍എയുടെ പേരുള്ള നോട്ടീസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തെളിവായി കാണിച്ചു. ഇതോടെ വിടി ബല്‍റാം എംഎല്‍എയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലം വിട്ടു.

ദിവസങ്ങളായി വളരെ മികച്ച രീതിയില്‍ നടക്കുന്ന മേളയില്‍ മനപ്പൂര്‍വ്വം പ്രശ്നമുണ്ടാക്കാനാണ് വിടി ബല്‍റാമെത്തിയതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News