എന്റെ സിനിമകള്‍ പരാജയപ്പെട്ടതാണ് ഭാര്യ ഇന്ന് എന്നോടൊപ്പം നില്‍ക്കാനുള്ള കാരണം: ആയുഷ്മാന്‍ ഖുറാന

എന്റെ ചിത്രങ്ങളെല്ലാം വിജയകരമായിരുന്നെങ്കില്‍ ഇന്ന് എനിക്കൊപ്പം എന്റെ ഭാര്യയുണ്ടാവുമായിരുന്നില്ല. വെളിപ്പെടുത്തലുമായി ആയുഷ് മാന്‍ ഖുറാന. ഫിലിംഫെയറുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയത്. ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ച്ചയും ഈ 5 വര്‍ഷങ്ങള്‍ കൊണ്ട് അറിയാന്‍ കഴിഞ്ഞു. ആദ്യസിനിമ ഹിറ്റായി. ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു. എപ്പോഴും തിരക്ക്.

തിരക്കുകള്‍ക്കിടയില്‍ കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍ സമയം ലഭിച്ചില്ല. അതെല്ലാം സ്വകാര്യ ജീവിതത്തില്‍ പ്രശ്‌നങ്ങളായി.പ്രശസ്തി എന്റെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്ന സ്ഥിതി വന്നു. എന്നാല്‍ പിന്നീട് എന്റെ ചിത്രങ്ങള്‍ പരാജയപ്പെട്ടു. അതെന്നെ ഏറെ കാര്യങ്ങള്‍ പഠിപ്പിച്ചു.

അന്ന് എനിക്കൊപ്പം നില്‍ക്കാന്‍ എന്റെ ഭാര്യ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്റെ എല്ലാ ചിത്രങ്ങളും വിജയിച്ചിരുന്നെങ്കില്‍ ജീവിതത്തില്‍ ഞാന്‍ പരാജയപ്പെട്ടു പോയെനെ. ഭാര്യയും ഞാനും തമ്മില്‍ വേര്‍പിരിഞ്ഞിട്ടുണ്ടാവുമായിരുന്നു. കാമുകിയില്‍ നിന്നും അവള്‍ ഏറെ മുന്നോട്ടു പോയി ഇന്ന് അവള്‍ക്കറിയാം മറ്റാരേക്കാളും ഞാന്‍ അവളെ സ്‌നേഹിക്കുന്നുണ്ടെന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here