പാലക്കാട് ക്ഷേത്രക്കുളത്തിലിറങ്ങിയ കുട്ടികള്‍ മുങ്ങിമരിച്ചു; നാടിന് ഞെട്ടലും കണ്ണീരും

പാലക്കാട് നൂറണി ക്ഷേത്രക്കുളത്തിലാണ് നാടിനെ കണ്ണിരിലാ‍ഴ്ത്തിയ സംഭവം നടന്നത്. ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു.

നൂറണി ഒന്നാം തെരുവിലെ രമേശന്‍റെ മകന്‍ സൂരജ്, രണ്ടാം തെരുവിലെ രാജുവിന്‍റെ മകന്‍ ഭരത് എന്നിവരാണ് മരിച്ചത്. സൂരജ് പാലക്കാട് ബിഗ് ബസാര്‍ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയും ഭരത് കര്‍ണ്ണകിയമ്മന്‍ സ്കൂളില്‍ പത്താം തരം വിദ്യാര്‍ത്ഥിയുമായിരുന്നു.

അഗ്രഹാര തെരുവിലെ അയ്യപ്പന്‍കോവിലിന് സമീപമുള്ള കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോ‍ഴാണ് അപകടമുണ്ടായത്. ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News