വംഗനാട്ടില്‍ ബംഗാളി പോരാളികളെ വീ‍ഴ്ത്തിയ കേരളത്തിന്‍റെ ആറാം തമ്പുരാക്കന്‍മാര്‍ക്ക് ഹൃദയംകൊണ്ടൊരു സ്വീകരണം

സന്തോഷ്ട്രോഫി നേടി ആറാം തമ്പുരാക്കന്മാരായി മടങ്ങിയെത്തിയ കേരള ഫുട്ബോൾ ടീമിന് ജന്മനാട്ടിൽ പ്രൗഢോജ്ജ്വലമായ സ്വീകരണമൊരുക്കി കേരളം. മന്ത്രി കെ.ടി. ജലീൽ എറണാകുളം ജില്ലാ കളക്റ്റർ വിവിധ ജനപ്രതിനിധികൾ എന്നിവർ നേരിട്ടെത്തിയാണു കേരളത്തിന്റെ കൗമാരപ്പടയെ സ്വീകരിച്ചത്‌.

തുടർന്ന് കലൂർ ഇന്റർ നാഷണൽ സ്റ്റേഡിയത്തിൽ വെച്ച്‌ കെ.എഫ്‌.എ. യും ഫുട്ബോൾ താരങ്ങൾക്കായി സ്വീകരണമൊരുക്കി.

ആവേശം വാനോളമുയർത്തിയാണു പ്രിയ താരങ്ങളെ വരവേറ്റത്‌. വാദ്യഘോഷ അകമ്പടിയോടെ നൂറുകണക്കിനു ആളുകളാണു കേരളത്തിന്റെ കൗമാരപ്പടയെ ഒരു നോക്ക്‌ കാണാൻ എത്തിയത്‌.

ഇത്‌ പോലൊരു ടൈ ബ്രേക്കറിൽ കണ്ണീരിൽ കുതിർന്ന് കയ്യെത്തും ദൂരത്ത്‌ സന്തോഷ്ട്രോഫി എന്ന സ്വപ്നം വീണൂടഞ്ഞപ്പോൾ കരുതിയ പകയാണു തോൽവി എന്തെന്നറിയാതെ 29 വർഷത്തിനിപ്പുറം കൗമാരം മധുരമായി വീട്ടിയത്‌. താരങ്ങളുടെ ഉറ്റവരും കൂട്ടുകാരുമായി നിരവധിയാളുകൾ കൊച്ചിയിൽ എത്തിയിരുന്നു.

ക്യാപ്റ്റൻ രാഹുലിന്റെ അഛനും അമ്മക്കുമൊപ്പം നിരവധി സുഹൃത്തുക്കളും കൊച്ചിയിലെത്തി. മധുരവും പൂമാലകളും മുദ്രാവാക്യങ്ങളും ചെണ്ടമേളവും ആവേശം വാനോളമുയർത്തി. സന്തോഷാശ്രുക്കൾ സ്വീകരണത്തിനു തിളക്കം പത്തരമാറ്റാക്കി. ഏപ്രിൽ 6നു സംസ്ഥന സർക്കാരും പ്രിയ താരങ്ങൾക്ക്‌ വിരുന്നൊരുക്കുന്നുണ്ട്‌.

കൊച്ചി കലൂർ ഇന്റർ നാഷണൽ സ്റ്റേഡിയത്തിലാണു കെ.എഫ്‌.എ. കേരള സന്തോഷ്ട്രോഫി താരങ്ങൾക്ക്‌ സ്വീകരണമൊരുക്കിയിരിക്കുന്നത്‌. സാമൂഹിക കായിക രംഗങ്ങളിലെ നിരവധി ആളുകളാണു കെ.എഫ്‌.എ.ഒരുക്കിയ സ്വീകരണത്തിൽ പങ്ക്‌ ചേരുന്നത്‌.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News