ആടിയും പാടിയും മമ്മൂട്ടിയും കൂട്ടരും; പരോളിലെ അരിസ്റ്റോ സുരേഷിന്‍റെ ഗാനം വൈറല്‍; ചിത്രം തീയറ്ററുകളിലേക്ക്

മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകവേഷത്തിലെത്തുന്ന ചിത്രം പരോളിളെ ആദ്യ ഗാനം ശ്രദ്ധേയമാകുന്നു. നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്ത പരോള്‍ ഏപ്രില്‍ അഞ്ചിന് തീയറ്ററുകളിലെത്തുകയാണ്.

ആക്ഷൻ ഹീറോ ബിജുവിലെ മുത്തേ പൊന്നെ പിണങ്ങല്ലേ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ അരിസ്റ്റോട്ടിൽ സുരേഷ് ആണ് ഗാനം രചിച്ചു സംഗീതം നൽകി പാടിയിരിക്കുന്നത്. പരോൾ കാലം എന്ന് തുടങ്ങുന്ന ഗാനം പരോളിന്‌ പുറത്തിറങ്ങുന്ന അലക്സിന് സഹ തടവുകാർ നൽകുന്ന യാത്രയയപ്പാണ് പ്രമേയമാക്കിയിരിക്കുന്നത്.

ജയിലിലും പരോളിലും ആയി കഴിയുന്ന സഖാവ് അലക്സായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like