ദക്ഷിണാഫ്രിക്കൻ വിമോചന പോരാളി വിന്നി മണ്ടേല അന്തരിച്ചു

ജോഹാന്നസ്‌ബർഗ്: ദക്ഷിണാഫ്രിക്കയുടെ വിമോചന നായകനും മുൻ പ്രസിഡന്റുമായ നെൽസൺ മണ്ടേലയുടെ മുൻഭാര്യയും വർണ വിവചനത്തിനെതിരായ പോരാട്ടത്തിലെ സജീവ സാന്നിധ്യവുമായിരുന്ന വിന്നി മണ്ടേല ( 81 ) അന്തരിച്ചു. നാളുകളായി വിവിധ അസുഖങ്ങൾ മൂലം ചികിത്സയിലായിരുന്നു.

27 വർഷത്തെ ജയിൽ വാസത്തിനു ശേഷം ജയിലിൽ നിന്ന് പുറത്തുവന്ന മണ്ടേലയുടെ കൈപിടിച്ചെത്തുന്ന വിന്നിയുടെ ചിത്രം വർണവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ പ്രതീകമായി നിലകൊണ്ടു .

1990ൽ ജയിൽ മോചിതനായി പുറത്തുവരുന്ന മണ്ടേലയുടെ കൈപിടിച്ചെത്തുന്ന വിന്നി. വർണ്ണ വിവേചനത്തിനെതിരായ ആഗോള പോരാട്ടങ്ങളുടെ പ്രതീകമായി ഈ ചിത്രം ചരിത്രത്തിൽ വാഴ്ത്തപ്പെട്ടു
1990ൽ ജയിൽ മോചിതനായി പുറത്തുവരുന്ന മണ്ടേലയുടെ കൈപിടിച്ചെത്തുന്ന വിന്നി. വർണ്ണ വിവേചനത്തിനെതിരായ ആഗോള പോരാട്ടങ്ങളുടെ പ്രതീകമായി ഈ ചിത്രം ചരിത്രത്തിൽ വാഴ്ത്തപ്പെട്ടു

ഈസ്റ്റേൺ കേപ്പിലെ ബിസാനയിൽ 1936 സെപ്റ്റംബർ 26നാണ് വിന്നി മഡികിസേല മണ്ടേല ജനിച്ചത്. പഠനകാലത്ത് ജോഹന്നാർബർഗിലേക്ക് പിന്നീട് താമസം മാറി . തുടർന്ന് സാമൂഹ്യ പ്രവർത്തങ്ങളിൽ ഏർപ്പെട്ട വിന്നി പിന്നീട് വർണ വിവേചനത്തിനെതിരായുള്ള പോരാട്ടത്തിന്റെ മുന്നണിയിലെത്തുകയായിരുന്നു. 1957 ലാണ് വിന്നി നെൽസൺ മണ്ടേലയെ പരിചയപ്പെടുന്നത്. അടുത്ത വര്ഷം വിവാഹിതരായ ഇരുവർക്കും രണ്ടു കുട്ടികൾ പിറന്നു.

എന്നാൽ വളരെ കുറച്ച കാലത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ 1963ൽ മണ്ടേലയെ കൊളോണിയൽ സർക്കാർ അറസ്റ്റ് ചെയ്തു . തുടർന്ന് 27വർഷത്തെ ജയിൽവാസത്തിനു ശേഷം അദ്ദേഹം 1990 ൽ മോചിതനായി .

നിരവധി പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അവർ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. പിന്നീട് 1996ൽ 38 വർഷത്തെ ദാമ്പത്യത്തിനു ശേഷം നെൽസൺ മണ്ടേലയും വിന്നിയും വഴിപിരിഞ്ഞു . മണ്ടേലയുടെ ജയിൽവാസകാലത്ത്, അദ്ദേഹത്തിന്റെ ചിന്തകളും, ആശയങ്ങളും പുറംലോകമറിഞ്ഞത് വിന്നിയിലൂടെയായിരുന്നു.

വിന്നിയുടെ അനുയായികൾ അവരെ രാഷ്ട്രമാതാവ് എന്നുവരെ അഭിസംബോധന ചെയ്തിട്ടുണ്ട്. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ ജനപ്രീതി ഇടിഞ്ഞ വിന്നി സൗത്ത് ആഫ്രിക്കൻ ട്രൂത്ത് ആന്റ് റികൺസിലിയേഷൻ കമ്മീഷന്റെ റിപ്പോർട്ടിൽ കൊലപാതകത്തിനും മനുഷ്വത്വ വിരുദ്ധ പ്രവർത്തനങ്ങൾക്കും പ്രതിചേർക്കപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News