ദില്ലി: പട്ടികജാതി വര്‍ഗക്കാര്‍ക്കുനേരെയുള്ള അതിക്രമം തടയല്‍ നിയമം ദുര്‍ബലമാക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയിന്മേല്‍ കേസ് കാര്യക്ഷമമായി നടത്തണമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.
നിയമത്തില്‍ വെള്ളംചേര്‍ക്കുന്നതില്‍ പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകള്‍ ആഹ്വാനംചെയ്ത ബന്ദിനെ ക്രൂരമായി നേരിട്ട പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണ്.
പൊലീസ് വെടിവയ്പില്‍ മധ്യപ്രദേശിലും രാജസ്ഥാനിലും പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു. പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ വൈകിയതാണ് സ്ഥിതി ഇത്രയും വഷളാക്കിയതെന്ന് പിബി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Get real time update about this post categories directly on your device, subscribe now.