‘ഒളിഞ്ഞുനോക്കുന്ന’ പങ്കാളികളുടെ ശ്രദ്ധയ്ക്ക്; നിങ്ങളെ കാത്ത് സൗദിയിലെ പുതിയനിയമം

റിയാദ്: സൗദി അറേബ്യയില്‍ ഭാര്യ ഭര്‍ത്താവിന്റെയോ ഭര്‍ത്താവ് ഭാര്യയുടെയോ മൊബൈല്‍ ഫോണില്‍ അവരറിയാതെ നോക്കുന്നത് ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കുന്നു.

വ്യക്തികളുടെയും സമൂഹത്തിന്റെയും സ്വകാര്യത, ഇന്റര്‍നെറ്റ് സുരക്ഷ, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ അവകാശങ്ങള്‍ എന്നിവ സംരക്ഷിക്കാനാണ് പുതിയ നിയമമെന്നാണ് സൗദി വിശദീകരണം.

ഒരു വര്‍ഷം തടവും 90 ലക്ഷം രൂപ പിഴയുമാണ് ഒളിഞ്ഞ് നോക്കുന്നവര്‍ക്കുള്ള ശിക്ഷ.

പങ്കാളിയുടെ അനുവാദമില്ലാതെ കമ്പ്യൂട്ടര്‍, മൊബൈല്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ പരിശോധന നടത്തുന്നതും നുഴഞ്ഞ് കയറുന്നതും ഈ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

സൈബര്‍ ക്രൈം വര്‍ദ്ധിച്ചതോടെയാണ് പുതിയ നിയമം നിര്‍മ്മിക്കാന്‍ സൗദി തീരുമാനിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here