‘ഇങ്ങനെ കാമം കരഞ്ഞു തീര്‍ക്കാന്‍ ശ്രമിക്കല്ലേ കഴുതേ….’; ഒരു ‘സൈബര്‍ ആങ്ങള’യ്ക്ക് യുവതിയുടെ മറുപടി

പോണ്‍ മൂവിയാണ്, ഏറ്റവും പോസിറ്റീവായ മൂവിയെന്ന് അഭിപ്രായപ്പെട്ട യുവതിക്ക് നേരെ തെറിയഭിഷേകം നടത്തിയ യുവാവിന് ഒരു ഉഗ്രന്‍ മറുപടി.

ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകയായ അനു ചന്ദ്രയാണ്, പോണ്‍ മൂവിയാണ് നല്ലതെന്നും അതില്‍ കൊലപാതകമോ, യുദ്ധമോ, അടിപിടിയോ, ചതിയോ, റേസിസമോ, ഭാഷാ പ്രശ്‌നമോ ഇല്ലെന്നും അഭിപ്രായപ്പെട്ടത്.

ഈ പോസ്റ്റ് കണ്ടതോടെ സൈബര്‍ ആങ്ങളയ്ക്ക് കുരുപ്പൊട്ടി. നിനക്ക് അത്രയ്ക്ക് സൂക്കേടാണെങ്കില്‍ പോയൊരു പോണ്‍ ഫിലിമില്‍ അഭിനയിക്കെടി എന്ന ഉപദേശമാണ് ഇയാള്‍ അനുവിന് നല്‍കിയത്. ഇതോടെയാണ് മറുപടിയുമായി അനുചന്ദ്ര രംഗത്തെത്തിയത്.


അനുചന്ദ്ര പറഞ്ഞത് ഇങ്ങനെ
:

ചുംബനത്തിലെ ലൈംഗികതയെച്ചൊല്ലി സദാചാര കലാപം ഉണ്ടാകുന്ന കേരളം പോലൊരിടത്തില്‍ പോണോഗ്രഫിയുടെ സ്വാധീനത്തെയും രാഷ്ട്രീയത്തെയും പറ്റി തുറന്നെഴുത്തുന്ന പെണ്ണിന് ഇതില്‍ കുറഞ്ഞതൊന്നും ലഭിക്കാന്‍ പോകുന്നില്ല എന്നറിയാം.

ഡിജിറ്റല്‍ വിപ്ലവത്തിന്റെ കാലത്തെ തുറന്നു കാഴ്ചകള്‍ക്കും തുറന്ന ചര്‍ച്ചകള്‍ക്കും ശേഷം തന്നെയാണ് സെക്‌സിനെക്കുറിച്ച് ഒന്നുംതന്നെ അറിയാതെ വളര്‍ന്നു വലുതായ ഞാനെന്ന പെണ്‍കുട്ടി ലൈംഗികതയെക്കുറിച്ചുള്ള എന്റെ ഓരോ സംശയങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ കണ്ടെത്തുന്നത് തന്നെ.

സ്ത്രീകളിലെ യഥാര്‍ത്ഥ ലൈംഗീക അനുഭവങ്ങളും,ചിന്തകളും, റോമാന്‍സും മുതല്‍ കാമോദീപം വരെ തുറന്നു കാട്ടുന്ന പോണോഗ്രാഫികളോട് എനിക്ക് ഇഷ്ടം തന്നെയാണ്.

വ്യക്തിപരമായി സാഹചര്യങ്ങള്‍ക്കനുസരിച്ച് ഞാന്‍ അത് ആസ്വദിക്കാറുമുണ്ട്. പോണോഗ്രാഫി പക്വമായി കാണാന്‍ സാധിക്കാത്ത ഒരു നാട്ടില്‍ പോണോഗ്രാഫി കാണുന്ന പെണ്ണിനേയോ, അതിനെ പറ്റി തുറന്ന് പറയുന്ന പെണ്ണിനെയോ ഇങ്ങനെയൊക്കെ സൈബര്‍ റേപ്പ് ചെയ്തില്ലെങ്കിലെ അതിശയമൊള്ളൂ.

പാപ ചിന്തയുള്ള,അടിച്ചമര്‍ത്തപ്പെട്ട ലൈംഗീകതയില്‍ നിന്നു തന്നെയാണ് ഈ തെറിവിളിയുടെ ലൈംഗീക ദാരിദ്ര്യത്തിന്റെ ദീനരോധനം ഉയരുന്നതെന്നറിയാം. പക്ഷേ ഇങ്ങനെ കാമം കരഞ്ഞു തീര്‍ക്കാന്‍ ശ്രമിക്കല്ലേ കഴുതേ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News