‘ആങ്ങളമാരോട്’: ഇനിയും നിങ്ങള്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെടുന്നെങ്കില്‍, സ്വയം ചൊറിയുക; സൈബര്‍ ആക്രമണത്തില്‍ അനു ചന്ദ്രയുടെ മറുപടി

പോണ്‍ മൂവിയെക്കുറിച്ചുള്ള അഭിപ്രായപ്രകടനത്തിന് പിന്നാലെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകയായ അനു ചന്ദ്ര.

”പോണ്‍ഹബ്ബിന്റെ കണക്കുപ്രകാരം പോണ്‍ തിരയുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. ഒരു പെണ്ണ് അത് കാണുന്നെന്നു പറയുമ്പോള്‍, അതിനെ കുറിച്ച് എഴുതുമ്പോള്‍ നിങ്ങള്‍ക്കിത്ര അസ്വസ്ഥത അനുഭവപ്പെടുന്നു എങ്കില്‍ അത് എന്നെ ബാധിക്കുന്ന കാര്യമേയല്ല.”

സാഹചര്യമനുസരിച്ചു പോണ്‍ വീഡിയോ അതിന്റെതായ പക്വതയോടെ തന്നെ ആസ്വദിക്കുവാനുള്ള പ്രാപ്തി എനിക്കുണ്ട്. അത് തുറന്നു പറയുവാനുമുള്ള ചങ്കൂറ്റവും ഉണ്ട്. വേര്‍ബല്‍ ആക്രണമണം നേരിടേണ്ടി വരുമ്പോള്‍ അത് തുറന്നു കാണിക്കുവാനുമുള്ള ധൈര്യവും ഉണ്ട്.”-അനു പറയുന്നു.

അനു പറയുന്നത് ഇങ്ങനെ

പോണോഗ്രാഫിയെ പറ്റി തുറന്നു എഴുതുമ്പോൾ, പോയി അതിൽ അഭിനയിച്ചു നിന്റെ തുണ്ടുപടം ഇറക്കെടി എന്നു പറയുന്നതിന് പുറകിലെ ആണാധികാരബോധത്തോടുള്ള പുച്ഛം തുറന്നു തന്നെ അറിയിക്കട്ടെ.

പുരുഷന് ഇല്ലാത്തതും സ്ത്രീക്ക് മാത്രമുള്ളതുമായ “മാനം” എന്ന വ്യവസ്ഥിതിയുടെ ചട്ടക്കൂടിനകത്തു നിന്ന് പുറത്തു കടന്ന് കെട്ടുപാടുകൾ പൊട്ടിച്ച് പോണോഗ്രാഫിയെ അനുകൂലിച്ചു കൊണ്ട് നിലപാട് പറയുന്ന പെണ്ണിന് നേരെ മിനിമം സദാചാരവാദികളുടെ വെർബൽ ആക്രമണം എങ്കിലും കൂടിയേ തീരൂ.അതാണല്ലോ കപടസദാചാരവാദികളുടെ അലിഖിത നിയമവും.

മനുഷ്യന്റെ വൈകാരികസത്തയായ സെക്സിനെ കുറിച്ച്,അത്തരം വികാരങ്ങളേയോ ആഗ്രഹങ്ങളേയോ പോര്ണോഗ്രാഫിയെയോ കുറിച്ച് ഒരു പെണ്ണിന് തുറന്നെഴുത്തുവാനോ, അഭിപ്രായം രേഖപ്പെടുത്തുവാനോ ഉള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുകയോ അല്ലെങ്കിൽ തന്റെ വൈകാരിക ജീവിതത്തെ കുറിച്ചുള്ള തുറന്നുപറച്ചിലുകളെ നിഷേധിക്കപ്പെടുകയോ ചെയ്താൽ അത് അടിച്ചമര്ത്താൻ ശ്രമിച്ചാൽ അന്തര്മൂകമായ ധാര്മികപീഡനത്തിലേക്ക്‌ അവളെ നായിക്കുവാനുള്ള ശ്രമം കൂടിയാണത്.

അതിനു പുറത്തു കടന്നു കൊണ്ട് അത്തരം തുറന്നുപറച്ചിലുകൾ പെണ്ണ് കൂടി നടത്തുമ്പോൾ ആണാധികാരത്തിന്റ വയലൻസ് ഇരട്ടിക്കുന്നത് വല്ലാത്ത വിധത്തിൽ ഇപ്പോൾ അറിയുന്നുണ്ട്.

ഇഷ്ടമില്ലാത്തത് പറയുന്ന പെണ്ണിനെ ലൈംഗീക പരാമർഷത്തോടെ അസഭ്യം പറയുകയും, ബലാത്സംഗം ചെയ്യുമെന്നും പ്രഖ്യാപിക്കുകയും ചെയുന്ന ആണാധികാരം പേറുന്ന മലയാളി സൈബർ ഇടങ്ങളിൽ പെണ്ണ് സെക്സിനെ കുറിച്ച് പറയുമ്പോൾ നെറ്റി ചുളിക്കുന്നതിനു പുറകിലെ മനശാസ്ത്രം അപലപനീയം തന്നെ.

പോണ്ഹബ്ബിന്റെ കണക്കുപ്രകാരം പോണ് തിരയുന്നവരുടെ എണ്ണത്തില് ഇന്ത്യ നാലാം സ്ഥാനത്തു എത്തി നിൽക്കുമ്പോൾ ഒരു പെണ്ണ് അത് കാണുന്നെന്നു പറയുമ്പോൾ, അതിനെ കുറിച്ച് എഴുതുമ്പോൾ നിങ്ങൾക്കിത്ര അസ്വസ്ഥത അനുഭവപ്പെടുന്നു എങ്കിൽ അത് എന്നെ ബാധിക്കുന്ന കാര്യമേയല്ല.

സാഹചര്യമനുസരിച്ചു പോണ് വീഡിയോസ് അതിന്റെതായ പക്വതയോടെ തന്നെ ആസ്വദിക്കുവാനുള്ള പ്രാപ്തി എനിക്കുണ്ട്.അത് തുറന്നു പറയുവാനുമുള്ള ചങ്കൂറ്റവും ഉണ്ട്.അത് കൊണ്ട്തന്നെ ആണാധികാരത്തിന്റെ വേർബൽ ആക്രണമണം നേരിടേണ്ടി വരുമ്പോൾ അത് തുറന്നു കാണിക്കുവാനുമുള്ള ധൈര്യവും ഉണ്ട്.

അതിന്റെ പേരിലുള്ള സൈബർ ആക്രമണത്തിന്റെ അസ്വസ്ഥത എല്ലായിപ്പോഴും കടിച്ചമർത്തി സഹിക്കേണ്ട കാര്യം എനിക്കില്ല. ഇനിയും ഇതേ പേരിൽ നിങ്ങൾക്കിത്ര ചൊറിച്ചിൽ അനുഭവപ്പെടുന്നു എങ്കിൽ നിങ്ങൾ സ്വയം ചൊറിയാൻ തയ്യാറാവുകയെ നിവൃത്തിയുള്ളൂ.

അങ്ങനെ ആർഷഭാരത സംസ്കാരം ഇന്ബോക്സിലും കമന്റ് ബോക്സിലുമായി നിറക്കുകയും, തെറിവിളികളായി പറയുകയും പഠിപ്പിക്കുകയും ചെയ്തോളൂ. അവകാശങ്ങൾക്കുവേണ്ടി പ്രതിരോധം തീർക്കുവാൻ ഞാനും തയ്യാറായിക്കൊള്ളാം.

കാരണം ഇവിടെ നിലനിൽക്കുക എന്നത് കൂടി ആവശ്യമാണല്ലോ

(പോണോഗ്രാഫിയുമായി ബന്ധപ്പെട്ട് ഇനി ഒരു വിശദീകരണം ഉണ്ടായിരിക്കുന്നതല്ല എന്നു കൂടി അറിയിക്കുന്നു.)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News