കാസര്‍ഗോഡ്: കാസര്‍ഗോഡ് യുവാവിനെ വീടിനകത്ത് കൈകാലുകള്‍ കൂട്ടികെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വാട്‌സ്അപ്പില്‍ പ്രചരിക്കുന്നു.

സദാചാര പൊലീസ് മാതൃകയിലാണ് യുവാവിനെ സംഘം ക്രൂരമായി മര്‍ദ്ദിക്കുന്നത്. യുവാവിനെ വിളിച്ചുവരുത്തി കുടുംബാംഗങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്ന കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.

ക്രൂരമായി തല്ലിയ ശേഷം സ്വകാര്യഭാഗങ്ങളില്‍ മുളകരച്ച് തേക്കുകയും ചെയ്യുന്നുണ്ട്. അടിക്കരുതെന്ന് യുവാവ് യാചിക്കുമ്പോഴും യുവാക്കളടങ്ങിയ സംഘം മര്‍ദ്ദനം തുടരുന്നതും ദൃശ്യങ്ങളില്‍ കാണാം.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വീഡിയോയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.