സന്തോഷ് ട്രോഫി: കേരള ടീമിന് നിയമസഭയുടെ അഭിനന്ദനം; കിരീട നേട്ടം കേരളം ഒറ്റമനസോടെ നെഞ്ചിലേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സന്തോഷ് ട്രോഫി നേടിയ കേരള ടീമിന് കേരള നിയമസഭയുടെ അഭിനന്ദനം.

14 വര്‍ഷത്തിന് ശേഷം കേരളത്തിലെക്ക് സന്തോഷ് ട്രോഫി എത്തിയതിലുള്ള സന്തോഷം തന്നെയാണ് കേരള നിയമസഭ ഒന്നടങ്കം പ്രകടിപ്പിച്ചത്.

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കായികമന്ത്രി എ.സി മൊയ്തീന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ താരങ്ങളെയും കോച്ചിനെയും അഭിനന്ദിച്ചു.

കായികതാരങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. കളിക്കളങ്ങളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും കേരളം ഒറ്റമനസോടെ കിരീട നേട്ടം നെഞ്ചിലേറ്റിയെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.

കളിക്കാര്‍ക്കുള്ള പാരിതോഷികം സംബന്ധിച്ച് മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്ന് കായികമന്ത്രി എ.സി മൊയ്തീന്‍ അറിയ്ച്ചു.

ഈ മാസം 6ന് വിജയദിനമാഘോഷിക്കുന്ന സര്‍ക്കാര്‍ താരങ്ങള്‍ക്കും കോച്ചിനും തിരുവനന്തപുരത്ത് സ്വീകരണം നല്‍കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here