യുവാവ് ബസില്‍ കുഴഞ്ഞു വീണു മരിച്ച സംഭവം: ജീവനക്കാരുടെ അനാസ്ഥ മരണത്തിന് കാരണമായി; മനസാക്ഷിയില്ലാത്ത ജീവനക്കാര്‍ക്കെതിരെ കേസ് എടുത്തു

കൊച്ചി:കൊച്ചിയില്‍ യുവാവ് ബസില്‍ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുക്കും ജീവനക്കാരുടെ അനാസ്ഥയാണ് ലക്ഷ്മണന്റെ മരണത്തിന് ഇടയാക്കിയതെന്ന് പോലീസ്  പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി.കണ്ടക്ടര്‍ക്കെതിരെ 304 എ വകുപ്പു പ്രകാരമായിരിക്കും കേസെടുക്കുക.

എറണാകുളം ആലുവ റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍ വെച്ചാണ് കഴിഞ്ഞ ദിവസം ലക്ഷ്മണന്‍ കുഴഞ്ഞ് വീണത്. എറണാകുളം സൗത്തില്‍ നിന്ന് പാലാരിവട്ടത്തേക്ക് ബസ്സില്‍ കയറിയ ലക്ഷ്മണന് എം ജി റോഡിലെത്തിയപ്പോഴേയ്ക്കും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു.വൈകാതെ ബോധരഹിതനാവുകയും ചെയ്തു.

ഇതെ തുടര്‍ന്ന് സഹയാത്രികര്‍ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കണമെന്ന് കണ്ടക്ടറോട് ആവശ്യപ്പെട്ടെങ്കിലും ട്രിപ്പ് മുടങ്ങുമെന്ന കാരണം പറഞ്ഞ് വണ്ടി നിര്‍ത്താന്‍ ജീവനക്കാര്‍ തയ്യാറായില്ല.

പിന്നീട് ലക്ഷ്മണനെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബസ് ജീവനക്കാര്‍ക്കെതിരെ ലക്ഷ്മണന്റെ സഹപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് എളമക്കര പോലീസ് ജീവനക്കാരുടെയും സഹയാത്രികരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

ബസ് ജീവനക്കാരുടെ അനാസ്ഥയാണ് ലക്ഷ്മണന്റെ മരണത്തിനിടയാക്കിയതെന്ന് പ്രാഥമികാന്വേഷണത്തില്‍ പോലീസ് കണ്ടെത്തി.ഈ സാഹചര്യത്തിലാണ് കണ്ടക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ 304 എ വകുപ്പ് പ്രകാരം കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്.
കൊച്ചി:കൊച്ചിയില്‍ യുവാവ് ബസില്‍ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുക്കും.ജീവനക്കാരുടെ അനാസ്ഥയാണ് ലക്ഷ്മണന്റെ മരണത്തിന് ഇടയാക്കിയതെന്ന് പോസീസ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി.കണ്ടക്ടര്‍ക്കെതിരെ 304 എ വകുപ്പു പ്രകാരമായിരിക്കും കേസെടുക്കുക.

എറണാകുളം ആലുവ റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍ വെച്ചാണ് കഴിഞ്ഞ ദിവസം ലക്ഷ്മണന്‍ കുഴഞ്ഞ് വീണത്. എറണാകുളം സൗത്തില്‍ നിന്ന് പാലാരിവട്ടത്തേക്ക് ബസ്സില്‍ കയറിയ ലക്ഷ്മണന് എം ജി റോഡിലെത്തിയപ്പോഴേയ്ക്കും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു.വൈകാതെ ബോധരഹിതനാവുകയും ചെയ്തു.

ഇതെ തുടര്‍ന്ന് സഹയാത്രികര്‍ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കണമെന്ന് കണ്ടക്ടറോട് ആവശ്യപ്പെട്ടെങ്കിലും ട്രിപ്പ് മുടങ്ങുമെന്ന കാരണം പറഞ്ഞ് വണ്ടി നിര്‍ത്താന്‍ ജീവനക്കാര്‍ തയ്യാറായില്ല.

പിന്നീട് ലക്ഷ്മണനെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബസ് ജീവനക്കാര്‍ക്കെതിരെ ലക്ഷ്മണന്റെ സഹപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് എളമക്കര പോലീസ് ജീവനക്കാരുടെയും സഹയാത്രികരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.

ബസ് ജീവനക്കാരുടെ അനാസ്ഥയാണ് ലക്ഷ്മണന്റെ മരണത്തിനിടയാക്കിയതെന്ന് പ്രാഥമികാന്വേഷണത്തില്‍ പോലീസ് കണ്ടെത്തി.ഈ സാഹചര്യത്തിലാണ് കണ്ടക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ 304 എ വകുപ്പ് പ്രകാരം കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel