അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് ആവര്‍ത്തിച്ച് പിണറായി സര്‍ക്കാര്‍; വയനാട് ഭൂമി ഇടപാടില്‍ വിജിലന്‍സ് അന്വേഷണം; മന്ത്രിതലത്തില്‍ അഴിമതി നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ഇടതുസര്‍ക്കാര്‍ അഴിമതി ഒരുവിധത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

വയനാട് ഭൂമി ഇടപാടില്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സര്‍ക്കാര്‍ അഴിമതി ഒരുവിധത്തിലും വച്ചുപൊറുപ്പിക്കില്ലെന്നും ഇടപാടില്‍ മന്ത്രിതലത്തില്‍ അഴിമതി നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

ആരോപണത്തില്‍ സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനും സഭയില്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News