സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ വീണ്ടും നടത്തില്ല

ദില്ലി: സിബിഎസ്ഇ പത്താംക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തിയേക്കില്ല.

പുനഃപരീക്ഷ നടത്തരുതെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥി പ്രതിഷേധം ശക്തമായതോടയാണ് ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കാന്‍ സിബിഎസ്ഇ നിര്‍ബന്ധിതരായത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും.

ഉത്തരക്കടലാസുകള്‍ പരിശോധിച്ചതില്‍ നിന്ന് ചോദ്യപേപ്പര്‍ ചോര്‍ന്നതിന്റെ സൂചനകള്‍ ലഭിച്ചില്ലെന്നും സിബിഎസ്ഇ ചൂണ്ടിക്കാട്ടി.

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉന്നതതല അന്വേഷണം വേണമെന്നും പുനപരീക്ഷ നടത്തരുതെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ നാളെ സുപ്രീംകോടതി പരിഗണിക്കുന്ന സാഹചപര്യത്തിലാണ് സിബിഎസ്ഇ നിലപാട് വ്യക്തമാക്കുന്നത്.

പുനഃപരീക്ഷ നടത്തുന്നത് സംബന്ധിച്ച് നാളെ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം അറിയിക്കും. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ദില്ലി ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും സിബിഎസ്ഇക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഇതും സിബിഎസ്ഇയെ സമ്മര്‍ദത്തിലാക്കിയതോടെയാണ് പുനഃപരീക്ഷ വേണ്ടെന്ന് വയ്ക്കുന്നത്. അതിനിടയില്‍ സിബിഎസ്ഇയിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി സൂചന ലഭിച്ചു. ദില്ലിയിലെ സിബിഎസ്ഇ ആസ്ഥാനത്തെ ഉദ്യോഗസ്ഥരെ അന്വേഷണസംഘം ചോദ്യം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News