യുഎഇയില്‍ പ്രവാസികളെയാകെ ആശങ്കയിലാക്കി പ്ലാസ്റ്റിക് മുട്ട; സത്യാവസ്ഥ വെളിപ്പെടുത്തി യുഎഇ അധികൃതര്‍

മുട്ട മലയാളികളെ സംബന്ധിച്ച് ഒരു പ്രധാന ഭക്ഷണമാണ്. ഓം ലെറ്റ്ം ബുള്‍സേ തുടങ്ങി വ്യത്യസ്ഥതയാര്‍ന്ന മുട്ടവിഭവങ്ങള്‍ നാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു. തിരക്കേറിയ ജീവിത സാഹചര്യത്തില്‍ പലപ്പോഴും ഭക്ഷണം പോലും കഴിക്കാന്‍ സമയമില്ലാത്തതെ പോകുമ്പോള്‍ പലരും എളുപ്പത്തില്‍ ഉണ്ടാക്കുക മുട്ടവിഭവങ്ങളാണ്.

പ്രവാസികളൈണെങ്കില്‍ പ്രത്യേകിച്ച് പറയേണ്ടതുമില്ല. ബ്രേക്ക് ഫാസ്്‌ററിനായിപ്പോലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മുട്ടയാണ.് എന്നാല്‍ കഴിഞ്ഞ ദിവസം പ്രവാസികളെയാകെ ആശങ്കയിലാക്കി ഒരു വാര്‍ത്തയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പ്ലാസ്റ്റിക് മുട്ടയെന്നതായിരുന്നു വാര്‍ത്ത.

മുട്ട പൊരിച്ചപ്പോള്‍ പ്ലാസ്റ്റിക്കിന്റെ അംശം കാണാന്‍ കഴിഞ്ഞുവെന്നാണു പ്രചരിച്ചത്. ഇതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമാണോ അതോ വ്യാജമോ എന്നറിയാന്‍ കഴിയാതെ ആശങ്കയിലായിരുന്നു ആളുകള്‍.  ഒടുവില്‍ ഇതിന് വ്യക്തതയായി.

പ്ലാസ്റ്റിക് മുട്ടകളെക്കുറിച്ചു സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ വാസ്തവവിരുദ്ധമാണെന്നു വ്യക്തമാക്കി വേണ്ടെന്ന് ദുബായ് മുനിസിപ്പാലിറ്റി രംഗത്തെത്തി.

തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രചാരണങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പ്ലാസ്റ്റിക്ക് ചൂടാക്കിയാല്‍ ഉരുകും .പ്ലാസ്റ്റിക് ഉണ്ടെങ്കില്‍ മുട്ട പൊരിക്കുമ്പോള്‍ കട്ടിയാകുകയല്ല, ഉരുകുകയാണു ചെയ്യുക. എന്നാല്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ ചൂടാക്കുമ്പോള്‍ കട്ടിയാകുന്നതാണ് കാണുന്നത്.

ഇത് വീഡിയോ വ്യാജമാണെന്നു വ്യക്തമാക്കുന്നുവെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. വ്യത്യസ്ത താപനിലയില്‍ സൂക്ഷിക്കുമ്പോള്‍ മുട്ടകളിലെ പ്രോട്ടീനുകള്‍ക്കു ചെറിയ നിറവ്യത്യാസമുണ്ടാകാമെന്നും ഇതാണ് ദൃശ്യങ്ങളില്‍ കണ്ടതെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം വ്യക്തമാക്കി.ഏതായാലും ഇനി പേടിക്കേമ്ടതില്ലെന്നാണ് ദുബായ് മുനിസിപ്പാലിറ്റി ഭക്ഷ്യസുരക്ഷാ വിഭാഗം വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News