‘ഷോയില്‍ പങ്കെടുത്തത് ആര്യയെ വിവാഹം ചെയ്യാനല്ല’; മലയാളി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

തുടക്കം മുതലേ ഏറെ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു തമിഴ് നടന്‍ ആര്യ നടത്തിയ റിയാലിറ്റി ഷോ ‘എങ്ക വീട്ടു മാപ്പിളൈ’ ആര്യയ്ക്ക് വിവാഹം കഴിക്കാനായി മാത്രം ആരംഭിച്ച ഷോ പെണ്‍കുട്ടികളുടെ വികാരങ്ങള്‍ വെച്ചു കളിക്കുകയാണെന്നും, റേറ്റിങ്ങിന് വേണ്ടി മാത്രമുണ്ടാക്കിയതാണെന്നും പ്രചരണം ഉണ്ടായി.

മലയാളികളടക്കം ഷോയ്ക്ക് ത്തെിയിരുന്നു. ഷോയില്‍ നിന്നും പുറത്തായ മലയാളി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. താന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ആര്യയോട് സ്‌നേഹമുണ്ടായിട്ടല്ലെന്നും തന്റെ ലക്ഷ്യം പ്രശസ്തിമാത്രമായിരുന്നെന്നുമാണ് മലയാളി കൂടിയായ മുന്‍ കണ്‍സ്റ്റന്റ് ശ്രിയ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍.

താന്‍ അടുത്തൊന്നും വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പ്രശസ്തിക്ക് വേണ്ടി മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തത്. എനിക്ക് ആര്യയോട് പ്രണയമൊന്നുമില്ല. എനിക്ക് കുറച്ചു സിനിമകള്‍ ചെയ്യണം. അതിന് പ്രശസ്തയാകണം.

അതിനു വേണ്ടി പ്ലാറ്റ്ഫോം ഞാന്‍ നന്നായി ഉപയോഗിച്ചു തന്റെ ഇന്‍സ്റ്റഗ്രാമില്‍ ലൈവ് ചാറ്റിനിടെയായായിരുന്നു ശ്രിയയുടെ തുറന്നുപറച്ചില്‍. ഒരു വിനോദ വെബ്സൈറ്റാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here