
കാടും മലയും തുരങ്കങ്ങളും താണ്ടി കൊല്ലം പുനലൂര്‍ ചെങ്കോട്ടപ്പാതയിലൂടെ വീണ്ടും തീവണ്ടിയോടി. എട്ട് വര്‍ഷത്തെ ബന്ധനഷ്ടത്തിന് ശേഷം തമിഴ്നാടിനെയും കേരളത്തെയും കൂട്ടിക്കെട്ടി വീണ്ടും സ്നേഹ സൗഹൃദങ്ങളുടെ ഒരു ബ്രോഡ് ഗേജ് വണ്ടി.
2010 സെപ്റ്റംബര്‍ 20നാണ് 108 വര്‍ഷം പഴക്കമുള്ള പുനലൂര്‍ ചെങ്കോട്ട മീറ്റര്‍ ഗേജ് തീവണ്ടി ചരിത്രത്തില്‍ നിന്ന് വന്ന പോലെ ചരിത്രത്തിലേക്ക് തന്നെ ഓടി മറഞ്ഞത്. പുനലൂരുകാരും ചെങ്കോട്ടകാരും അത്യന്തം വികാരഭരിതമായാണ് അന്ന് തീവണ്ടിയെ യാത്രയാക്കിയത്.
തീവണ്ടിയുടെ അകവും പുറവും നിറഞ്ഞ് കവിഞ്ഞ ആ അവസാന യാത്രയില്‍ നിന്നായിരുന്നു കൈരളി-പീപ്പിള്‍ ടിവിയിലെ കേരളാ എക്സ്പ്രസ് എന്ന പരിപാടിയുടെ പിറവി.
എട്ട് വര്‍ഷത്തിന് ശേഷം `ദി ലാസ്റ്റ് ട്രെയിന്‍’ ഇവിടെ വീണ്ടും കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here