ഒരേ ഓവറില്‍ പുറത്താക്കിയത് സഹോദരന്മാരെ; വെറോണ്‍ ഫിലാന്‍ഡറിനു ചരിത്ര നേട്ടം

വെറോണ്‍ ഫിലാന്‍ഡര്‍ക്ക് ഇത് സന്തോഷത്തിന്‍രെ ദിനമാണ്. സഹോദരന്മാരെ ഒരേ ഓവറില്‍ പുറത്താക്കിയതിന്റെ സന്തോഷം അതും തന്റെ കരിയരിലെ 200മത്തെ വിക്കറ്റ് നേട്ടം. വളരെ വ്യത്യസ്ഥതയുള്ളതായിരുന്നു ഈ വിക്കറ്റ് നേട്ടം.

ജോഹാന്നസ്ബര്‍ഗ് ടെസ്റ്റില്‍ അഞ്ചാം ദിനത്തില്‍ 198 വിക്കറ്റുകളുമായി കളിക്കളത്തിലിറങ്ങിയ വെറോണ്‍ ഫിലാന്‍ഡര്‍ ഇന്നിംഗ്‌സിലെ 31ാം ഓവറില്‍ തന്റെ 200ാം ടെസ്റ്റ് വിക്കറ്റ് നേട്ടം കൈവരിച്ചു.

അതും സഹോദരന്‍മാരെ ഒരേ ഓവറില്‍ പുറത്താക്കിയായിരുന്നു വിക്കറ്റ് നേട്ടം. ആദ്യ പന്തില്‍ ഷോണ്‍ മാര്‍ഷിനെ പുറത്താക്കി. നാലാം പന്തില്‍ മിച്ചല്‍ മാര്‍ഷിനെയും അങ്ഹനെ വ്യത്യസ്ഥതയാര്‍ന്ന വിക്കറ്റു നേട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News