പ്രതീക്ഷ നൽകുന്ന രാജ്യത്തെ അധ്യാപക-മഹിളാ മുന്നേറ്റങ്ങൾ: എം വി ജയരാജന്‍

മഹാരാഷ്ട്രയിലെ ഐതിഹാസികമായ കർഷക മുന്നേറ്റത്തിനുശേഷം ഉത്തർപ്രദേശിലും അത്‌ ആവർത്തിച്ചത്‌ നമ്മളെല്ലാം മനസ്സിലാക്കിയതാണ്‌. മഹാരാഷ്ട്രയ്ക്ക്‌ മുമ്പേ രാജസ്ഥാൻ ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങളിലും കർഷകമുന്നേറ്റം രൂപപ്പെട്ടിരുന്നു.

ഇപ്പോഴിതാ ആ ശ്രേണിയിലേക്ക്‌ ചേർത്തുവെയ്ക്കാൻ പ്രതീക്ഷ നൽകുന്ന രണ്ട്‌ മുന്നേറ്റങ്ങൾക്കൂടി രാജ്യത്തുണ്ടായിരിക്കുന്നു. ആദ്യത്തേത്‌ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ (AIDWA) നേതൃത്വത്തിൽ ഉത്തർപ്രദേശിലെ ലഖ്നൗവിൽ മാർച്ച്‌ മാസം അവസാനം നടന്ന ആയിരക്കണക്കിന്‌ മഹിളകൾ പങ്കെടുത്ത മാർച്ചാണ്‌.

സംസ്ഥാനത്ത് സാധാരണക്കാരുടെ ഭക്ഷണം മുട്ടിക്കുന്ന യു.പി സർക്കാരിന്റെ മുതലാളിത്ത പ്രീണന നയങ്ങൾക്കെതിരെയും വർധിച്ചുവരുന്ന വർഗീയ അക്രമങ്ങൾക്കെതിരെയുമാണ് ലഖ്നൗവിൽ പ്രതിഷേധം സംഘടിപ്പിച്ചത്‌. രണ്ടാമത്തേത്‌, പഞ്ചാബിൽ നടന്ന അധ്യാപകരുടെ മാർച്ചാണ്‌. സി.ഐ.ടി.യു ഉൾപ്പടെയുള്ള സംഘടനകളുടെ നേതൃത്വത്തിലാണ്‌ ലുധിയാനയിൽ പ്രതിഷേധമാർച്ച്‌ സംഘടിപ്പിച്ചത്‌.

പഞ്ചാബിലെ അധ്യാപകരെ സ്ഥിരപ്പെടുത്തണമെന്നും കൃത്യമായ വേതന-സേവന വ്യവസ്ഥകൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടുനടന്ന സമരത്തിനുനേരെ കടുത്ത പോലീസ്‌ അതിക്രമമാണുണ്ടായത്‌. പതിനായിരക്കണക്കിന്‌ അധ്യാപകരാണ്‌ മാർച്ചിൽ അണിനിരന്നത്‌.

രാജ്യത്താകെ അനീതിക്കെതിരായ പോരാട്ടത്തിൽ കർഷകരുൾപ്പടെയുള്ള തൊഴിലാളികളും അധ്യാപകരും മഹിളകളും വിദ്യാർത്ഥികളും യുവജനങ്ങളുമെല്ലാം മതനിരപേക്ഷ-പുരോഗമന ചേരിയിൽ അണിനിരക്കുന്ന പ്രതീക്ഷനൽകുന്ന കാഴ്ചയാണുള്ളത്‌.

വർഗ്ഗീയ-ഫാസിസ്റ്റ്‌ ഭീകരത ഇരുട്ട്‌ പരത്തുന്ന ഇന്ത്യൻ സാഹചര്യത്തിൽ ഉയരുന്ന മതനിരപേക്ഷ വെളിച്ചം രാജ്യത്തെ ജനങ്ങളുടെ വലിയ പ്രതീക്ഷതന്നെയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News