ഈ സൂപ്പര്‍ പാമ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം; പേടികൂടാതെ കാണാം; വീഡിയോ ബമ്പര്‍ഹിറ്റ്

സോഷ്യല്‍ മീഡിയയില്‍ എന്തും വൈറലാകും. അതാണ് സോഷ്യല്‍ മീഡിയയുടെ പ്രത്യേകത. ഇപ്പോള്‍ വൈറലായിരിക്കുന്നത് ഒരു സൂപ്പര്‍ പാമ്പാണ്.

ഏവരും പേടിയോടെയാണ് സാധാരണഗതിയില്‍ പാമ്പിനെ നോക്കാറുള്ളത്. എന്നാല്‍ ഈ പാമ്പിന്‍റെ വീഡിയോ ഏവരെയും ആഹ്ളാദിപ്പിക്കുന്നതാണ്.

മനോഹരമായ പാമ്പ് വെള്ളംകുടിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാമ്പിന്‍റെ ഉടമസ്ഥന്‍ തന്നെയാണ് വീഡിയോ പങ്കുവെച്ചത്. ലക്ഷക്കണക്കിന് പേര്‍ ഇതിനകം വീഡിയോ കണ്ടുക‍ഴിഞ്ഞു.

അമേരിക്കയിലെ ടെക്സസ് സ്വദേശി ടെയ് ലറാണ് 14 സെക്കന്‍ഡുള്ള വീഡിയോ പങ്കുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here