എസ്‌സി എസ്ടി നിയമ ഭേദഗതിയില്‍ മാറ്റമില്ല; നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാനാണ് പുതിയ മാര്‍ഗനിര്‍ദേശമെന്ന് സുപ്രീംകോടതി

എസ്‌സി എസ്ടി നിയമ ഭേദഗതിയില്‍ മാറ്റം വരുത്താതെ സുപ്രീംകോടതി. ഭേദഗതി എസ്‌സി എസ്ടി നിയമത്തിന് എതിരല്ലെന്നും, നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാനാണ് പുതിയ മാര്‍ഗനിര്‍ദേശമെന്നും കോടതി വ്യക്തമാക്കി.

രണ്ട് ദിവസത്തിനകം എല്ലാ കക്ഷികളും മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പത്ത് ദിവസത്തിന് ശേഷം വീണ്ടും വാദം കേള്‍ക്കും. മാര്‍ച്ച് 20ന് സുപ്രീംകോടതി വരുത്തിയ ബേദഗതിക്കെതിരെയാണ് ദളിത് സംഘടനകളഉടെ പ്രക്ഷോഭത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കിയത്.

നിയമം ലഘൂകരിക്കരുതെന്നും രാജ്യത്ത് ക്രമസമാധാനനില തകരുന്ന സാഹചര്യമുള്ളതിനാല്‍ വിധി സ്‌റ്റേ ചെയ്യണമെന്നുമാണ് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ വാദിച്ചത്.  എന്നാല്‍ സ്റ്റേ അനുവദിക്കാന്‍ തയ്യാറാകാഞ്ഞ സുപ്രീം കോടതി, വിധി എസ്‌സി എസ്ടി നിയമത്തിന് എതിരല്ലെന്നും, നിരപരാധികളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഭേദഗതി കൊണ്ട് വന്നതെന്നും വ്യക്തമാക്കി.

കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടുകഴിഞ്ഞ് പ്രതിയായ ആള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചാല്‍ നല്‍കണം. പ്രാധമിക അന്വേഷണം നടത്തി കുറ്റക്കാരമെന്ന് കണ്ടെത്തിയാല്‍ മാത്രം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാം തുടങ്ങിയ ഭേദഗതികളാണ് സുപ്രീംകോടതി കൊണ്ടുവന്നത്.

ജസ്റ്റിസ് എകെ ഗോയല്‍. യുയു ലളിത് എന്നിവരടങ്ങിയ ബഞ്ചാണ് വാദം കേട്ടത്. തെരുവില്‍ പ്രക്ഷോഭം നടത്തുന്നവര്‍ വിധി പകര്‍പ്പ് വായിച്ചുണ്ടാകില്ലെന്ന ആരോപണവും ജസ്റ്റിസ് എകെ ഗോയല്‍ ഉന്നയിച്ചു.

എല്ലാ കക്ഷികള്‍ക്കും മറുപടി നല്‍കാന്‍ രണ്ട് ദിവസത്തെ സമയം അനുവദിച്ചു. പത്ത് ദിവസത്തിന് സേഷം വീണ്ടും വാദം കേള്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News