മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സെയ്ദിന്റെ സംഘടനയായ മിലി മുസ്ലീം ലീഗിനെ അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ചു. പ്രഖ്യാപനം പാക്കിസ്ഥാന് പൊതു തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ.
പാക്കിസ്ഥാന് പൊതുതെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെയാണ് ഹാഫിസ് സെയ്ദ് നയിക്കുന്ന ജമാ ഉദ്ദുവയുടെ രാഷ്ട്രീയ സംഘടനയായ മിലി മുസ്ലീം ലീഗിനെ ഭികരസംഘടനയായി പ്രഖ്യാപിച്ചുകൊണ്ടുള്ള അമേരിക്കയുടെ ഉത്തരവ്. തുടര്‍ന്നുള്ള നടപടിയില്‍ എംഎംഎല്ലിന്റെ 7 പ്രധാന നേതാക്കളെയും തീവ്രവാദികളായി പ്രഖ്യാപിച്ചു.
എംഎംഎല്ലിനോടൊപ്പം തൊഹ്റിക് ഇ ആസാദി ഇ കശ്മീര്‍ എന്ന സംഘടനയെയും തീവ്രവാദ സംഘടകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. നിരോധിത സംഘടനയായ ലഷ്കര്‍ ഇ തൊയ്ബയുടെ പോഷക സംഘടനയായാണ് തെഹ്രിക് ഇ ആസാദി ഇ കശ്മീരിനെ കരുതുന്നത്. ഈ സംഘടന പാക്കിസ്ഥാനില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ കണ്ടെത്തല്‍.
രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകാരം ലഭിക്കണമെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ക്ലീയറന്‍സ് സെര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പാക്കിസ്ഥാന്ഡ തെരഞ്ഞെടുപ്പ് കമ്മീഷനന്‍ ആവശ്യപ്പെട്ടതിന്റെ പിറ്റേന്നാണ് ഈ പ്രഖ്യാപനം. നിരോധിത സംഘടനകളുമായുള്ള എംഎംഎല്ലിന്റെ വഴിവിട്ട ബന്ധം ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാണിച്ചുകൊണ്ട് ഇതിന് മുന്നേയും എംഎംഎല്ലിന്റെ രാഷ്ട്രീയ പാര്‍ട്ടി അംഗീകാരത്തിനുള്ള അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന് നിരോധിച്ചിരുന്നു.
ലഷ്കര്‍ ഇ തൊയ്ബയ്ക്കെതിരെയുള്ള എല്ലാ സര്‍ക്കാര്‍ നീക്കങ്ങളും തടയുവാന്‍ വേണ്ടിയാണ് എംഎംഎല്‍, തെഹരിക്-ഇ- ആസാദി-ഇ-കഷ്മീര്‍ എന്നീ സംഘടനകള്‍ക്ക് ലഷ്കര്‍ രൂപം നല്‍കിയിട്ടുള്ളത്. അമേരിക്കയുടെ ഈ നീക്കം ലഷ്കര്‍ ഇ തൊയ്ബയുടെ യഥാര്‍ഥ മുഖം ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടാനാണ്.
പ്രഖ്യാപനത്തെത്തുടര്‍ന്ന് അമേരിക്കയുടെ അധികാര അതിര്‍ത്തിയില്‍ വരുന്ന പ്രദേശങ്ങളില്‍ ലഷ്കര്‍ ഇ തൊയ്ബയ്ക്ക് ഭൂമി ഇടപാടുകള്‍ നടത്തുന്നതില്‍ നിന്ന് വിലക്ക് ഏര്പ്പെടു്തതി. അതോടൊപ്പം അമേരിക്കന്‍ പൗരന്മാര്ക്ക് ലഷ്കര്‍ ഇ തൊയ്ബയുമായി ഏതെങ്കിലും വിധത്തിലുള്ള ഇടപാടുകള്‍ നടത്തുന്നതും തടഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here