ആനക്ക്‌ നേരെ കണ്ണില്ലാത്ത ക്രൂരത; റിപ്പോർട്ട്‌ ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക്‌ നേരെ പാപ്പാന്‍റെയും സംഘത്തിന്‍റെയും ആക്രമണം

മിണ്ടാപ്രാണികളോടുള്ള ക്രൂരതയ്ക്ക്‌ മറ്റൊരു ഇരയായിത്തീരുകയാണു എറണാകുളം ജില്ലയിലെ തിരുമല ഗജേന്ദ്രൻ എന്ന ആന. 7 മാസത്തിലേറെക്കാലം പഴക്കമുള്ള മുറിവുകൾ ആനക്ക്‌ മേലുണ്ട്‌.

എന്നാൽ ചികിത്സ നടക്കുന്നു എന്ന് വാദിക്കുന്ന ആനയുടെ പാപ്പാൻ ഉൾപ്പടെ ദേവസ്വം അംഗങ്ങൾ ആനയെ പൊതു സമൂഹത്തിനു പോലും കാണിക്കാതെ മാറ്റി തളച്ചിരിക്കുകയാണു.

ആനകളോടുള്ള ക്രൂരതക്ക്‌ അവസാനമാകുന്നില്ല. ഇതിനൊടുവിലത്തെ ഉദാഹരണമാണു തിരുമല ഗജേന്ദ്രൻ എന്ന ആന. എറണാകുളം ജില്ലയിലെ തിരുമല ദേവസ്വം ബാലാജി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലാണു ഹരിക്കുട്ടൻ എന്ന ഈ ആന. വളരെ ദയനീയമായ അവസ്ഥയിലാണു ഹരിക്കുട്ടൻ ഇന്ന്.

മുൻപാദം വാത രോഗം ബാധിച്ച്‌ വ്രണപ്പെട്ടിരിക്കുകയാണു. വലിയ മുറിവുകളാണു ആനയുടെ ദേഹത്തുള്ളത്‌. എന്നാൽ ഇതെല്ലാം ആനയെ പാർപ്പിച്ച സ്ഥലം പരുക്കനായതിനാൽ ആണു എന്നാണു അധികാരപ്പെട്ടവർ പറയുന്നത്‌. നിലം പണിക്കായി ആനയെ മാറ്റി തളച്ചിരിക്കുന്ന പറമ്പിലേക്ക്‌ ചെന്നപ്പോൾ അവിടെ ആനയുടെ സ്ഥിതി അതി ദയനീയമായിരുന്നു.

കഴിഞ്ഞ 7 മാസക്കാലം പാപ്പാനായിരുന്ന സുന്ദരേശ്‌ എന്ന വ്യക്തി ആനയെ പല തവണ അടിച്ചിട്ടുണ്ടെന്ന് വോയ്സ്‌ ഫോർ ഏഷ്യൻ എലിഫന്റ്‌ സൊസൈറ്റി എന്ന സംഘടനയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വ്യക്തമാക്കുന്നു. ഇത്രയധികം പഴക്കമുള്ള മുറിവുകളാണു ആനയുടെ ദേഹത്ത്‌ ഉള്ളത്‌.

എന്നാൽ ആനക്ക്‌ മതിയായ ചികിത്സ നൽകുന്നു എന്നാണു ദേവസ്വം ബോർഡ്‌ അംഗങ്ങൾ പറയുന്നത്‌. പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ ആനയെ പാർപ്പിച്ചിരിക്കുന്ന പറമ്പിൽ ആ മുറിവുകളുമായി ചികിത്സയിൽ കഴിയാൻ സാധിക്കില്ല.

ഇതറിഞ്ഞ്‌ അന്വേഷിക്കാൻ ചെന്ന മാധ്യമപ്രവർത്തകർക്ക്‌ ആനയുടെ ദൃശ്ശ്യങ്ങൾ നൽകാൻ പാപ്പാനും സംഘവും ഒരുക്കമായില്ല. മാധ്യമ പ്രവർത്തകരെ ആക്രമിക്കാനും ഈ സംഘം ശ്രമിച്ചു. മതിയായ ചികിത്സ നൽകുന്നെങ്കിൽ ആനയുടെ വിവരം പുറം ലോകം അറിയുന്നതിനെ ഇവർ ഭയക്കുന്നതെന്തിനു?.

ചികിത്സ നൽകുന്നുണ്ടെന്ന് പറയുന്നെങ്കിലും അത്‌ ഏത്‌ തരം ചികിത്സയാണെന്നോ മറ്റ്‌ വിവരങ്ങളോ അധികാരികൾ പുറം ലോകത്തോട് പറയുന്നുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here