
ക്രിക്കറ്റിന്‍റെ വിശ്വാസ്യത നശിപ്പിച്ച ഓസ്ട്രേലിയന്‍ ടീമിനെ ചാരമാക്കി ദക്ഷിണാഫ്രിക്കയുടെ തേരോട്ടം. ജോഹന്നാസ്ബര്‍ഗ് ടെസ്റ്റില്‍ സ്മിത്തും വാര്‍ണറുമില്ലാത്ത ഓസീസിനെ ദക്ഷിണാഫ്രിക്ക 492 റണ്‍സിന് മുട്ടുകുത്തിച്ചു.
612 റണ്‍സിന്‍റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങ് തുടര്‍ന്ന ഓസ്ട്രേലിയയ്ക്ക് അവസാന ദിവസം 7 വിക്കറ്റ് നഷ്ടപ്പെടുത്തി 31 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ രണ്ടാമത്തെ ഏറ്റവും വലിയ പരാജയമാണിത്.
സ്കോര്‍: ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്ങ്സ് 488, രണ്ടാം ഇന്നിങ്ങ്സ് 6ന് 344 ഡിക്ലയേര്‍ഡ്; ഓസ്ട്രേലിയ ഒന്നാം ഇന്നിങ്ങ്സ് 221, രണ്ടാം ഇന്നിങ്ങ്സ് 46.4 ഓവറില്‍ 119ന് എല്ലാവരും പുറത്ത്.
നാലാം ദിവസം കളിനിര്‍ത്തുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സ് എന്ന നിലിലായിരുന്നു ഓസീസ്. ഇതേ സ്കോറില്‍ തന്നെ ഷോണ്‍ മാര്‍ഷിനെയും മിച്ചല്‍ മാര്‍ഷിനെയും വെര്‍ണര്‍ ഫിലാണ്ടര്‍ തിരിച്ചയതതോടെ ദക്ഷിണാഫ്രിക്ക വന്‍ജയം ഉറപ്പിച്ചിരുന്നു.
ഓസീസ് നിരയില്‍ ഓപ്പണര്‍ ജോ ബേണ്‍സും പീറ്റര്‍ ഹാന്‍ഡ്സ്കോമ്പും മാത്രമാണ് ഓസീസ് നിരയില്‍ രണ്ടക്കം കണ്ടത്. സ്മിത്തിന്‍റെ വിലക്കിന് ശേഷം ക്യാപ്റ്റനായ ടിം പെയ്ന് 7 റണ്‍സ് മാത്രമാണ് നേടാനായത്.
13 ഓവറില്‍ 21റണ്‍സ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ ഫിലാന്‍ഡറാണ് ഓസ്ട്രേലിയയെ നിലംപരിശാക്കിയത്. കഗ്സോ റബാദ നാല് വിക്കറ്റ് വീഴ്ത്തി. കരിയറിലെ മികച്ച ബൗളിങ്ങ് കാഴ്ചവെച്ച ഫിലാണ്ടറാണ് മാന്‍ ഓഫ് ദ മാച്ച്. റബാദ മാന്‍ ഓഫ് ദ സീരിസും.
നാലാം ടെസ്റ്റിലെ വിജയത്തോടെ ദക്ഷിണാഫ്രിക്ക 3-1ന് പരമ്പര സ്വന്തമാക്കി. പന്ത് ചുരുണ്ടൽ വിവാദത്തിൽ മുഖം നഷ്ടപ്പെട്ട ഓസ്ട്രേലിയക്ക് കനത്ത പ്രഹരമാണ് ഈ വമ്പൻ തോൽവി.
1969-70 ള്‍ അലി ബാക്കറിന് കീഴില്‍ ഓസീസിനെ 4-0 ത്തിന് പരാജയപ്പെടുത്തി പരമ്പര നേടിയതിന് ശേഷം ഇതാദ്യമായാണ് സ്വന്തം മണ്ണില്‍ ഓസ്ട്രേലിയയ്ക്കെതിരെ പരമ്പര നേടുന്നത്.
ഫിലാന്‍ഡറിന്‍റെ വിക്കറ്റ് വേട്ട കാണാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here