25 അടിയോളം ആഴത്തിലുള്ള അഴുക്കുചാല്‍; കുടുങ്ങിക്കിടന്നത് 12 മണിക്കൂറോളം; ഒടുവില്‍ കുട്ടിയെ രക്ഷപ്പെടുത്തിയത് ഇങ്ങനെ

25 അടിയോളം ആഴത്തിലുള്ള അഴുക്കുചാലില്‍ വീണ 13 വയസ്സുകാരന്‍ കുടുങ്ങിക്കിടന്നത്് 12 മണിക്കൂറോളം. ജെസ് ഫര്‍ണാണ്ടസ് എന്ന കുട്ടിയാണ് 35 അടിതാഴ്ച്ചയുള്ള അഴുക്കു ചാലിലേക്ക് വീണത്.

കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനായി ലോസാഞ്ചലസിലെത്തിയ കുട്ടി കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. മറ്റു കുട്ടികള്‍ ഉടന്‍ തന്നെ വിവരം മുതിര്‍ന്നവരെ അറിയിച്ചു.

കുട്ടിക്ക് ജീവനുണ്ടോയെന്ന് ഉറപ്പാക്കിയ ശേഷം അവന് വേണ്ട അടിയന്തര വൈദ്യ സഹായങ്ങള്‍ ചെയ്തു. പിന്നീട് അവന് അമ്മയോട് സംസാരിക്കാനായി ഒരു മൊബൈല്‍ ഫോണും എത്തിച്ചു കൊടുത്തു. മാനസികമായി അവന് പിന്തുണ നല്‍കി.

ജെസിന്റെ മന:കരുത്ത് ഒന്നുകൊണ്ട് മാത്രമാണ് രക്ഷാപ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. നൂറോളം പേര്‍ ചേര്‍ന്നാണ് കുട്ടിയെ രക്ഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here