വിഷുക്കണി കാട്ടാന്‍ ആഭാസവും; സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് നേടിയ പോരാട്ട കഥ ഇങ്ങനെ

കൊച്ചി: മലയാളികളുടെ വിഷു ആഘോഷങ്ങള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കാന്‍ ഇക്കുറി ആഭാസവും. സുരാജ് വെഞ്ഞാറമ്മൂട് റിമ കല്ലിങ്കല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് ജൂബിത് നമ്രാഡത്താണ്.

നിരവധി പോരാട്ടങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. ഇത് വിശദമാക്കുന്ന കുറിപ്പാണ് അണിയറപ്രവര്‍ത്തകര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

കുറിപ്പ് പൂര്‍ണരൂപത്തില്‍

ഡിസംബർ 26’ന് ആദ്യത്തെ സെൻസർ സർട്ടിഫിക്കേഷൻ തിരുവനന്തപുരത്ത് നടന്നപ്പോൾ, ഒരു നീണ്ട അവകാശ പോരാട്ടത്തിനാണ് ഞങ്ങൾ തുടക്കം കുറിച്ചത്. ആന്റി എസ്റ്റാബ്ലിഷ്മെന്റ് എന്ന പേരിൽ A സർട്ടിഫിക്കറ്റ് വച്ചു നീട്ടിയ തിരുവനന്തപുരത്തെ എമാന്മാർക്കെതിരെ ഞങ്ങൾ റീവ്യൂ കമ്മിറ്റിക്ക് അപ്പീൽ നൽകി.

ഫെബ്രുവരി 3’ന് മുംബൈയിൽ വെച്ചു നടന്ന റീവ്യൂ കമ്മിറ്റിയുടെ വിചാരണയിൽ പട പേടിച്ചു പന്തളത്ത് ചെന്നവന്റെ അവസ്ഥയാണ് ഞങ്ങളെ എതിരേറ്റത്. പന്തം കൊളുത്തിയ മുംബൈ സെൻസർ ബോർഡ് വെച്ചു നീട്ടിയതും A, ഇത്തവണ കുറേ ഉപാധികളോടെ.

വിശ്വസിച്ച സിനിമയും അതിന്റെ രാഷ്ട്രീയവും ഒരു തരത്തിലുമുള്ള കലർപ്പിലാതെ നിങ്ങൾക്ക് മുന്നിലെത്തിക്കാൻ, ഞങ്ങൾ വീണ്ടും അപ്പീൽ നൽകി. ഇത്തവണ ഡൽഹിയിൽ, ട്രിബൂണലിൽ.

വ്യക്തമായി കേസ് പഠിച്ച് ജോസഫ് പി അലക്സ് എന്ന അഭിഭാഷകനും ഞങ്ങളുടെ കൂടെ ചേർന്നു. സ്വാർത്ഥ താത്പര്യങ്ങൾക്കായി സിനിമയെന്ന സൃഷ്ടിയെ കളങ്കപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ ഇന്ന് ഞങ്ങൾ പട ജയിച്ചിരിക്കയാണ്.

ആഭാസത്തിന് U/A സർട്ടിഫിക്കറ്റ്. ❤?

അപ്പോൾ ഇനി വിഷുവിന് കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News