ന‍ഴ്സുമാരുടെ മിനിമം വേതനം; സര്‍ക്കാരിന് അന്തിമ വിജ്ഞാപനം ഇറക്കാമെന്ന് ഹൈക്കോടതി

ന‍ഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച് സര്‍ക്കാരിന് അന്തിമ വിജ്ഞാപനം ഇറക്കാമെന്ന് ഹൈക്കോടതി. മിനിമം വേതനം നടപ്പാക്കരുതെന്നാവശ്യപ്പെട്ട് മാനേജ്മെന്‍റുകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. വിജ്ഞാപനം ഇറങ്ങിയ ശേഷം പരാതിയുണ്ടെങ്കില്‍ അത് ചോദ്യം ചെയ്യാന്‍ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.

ന‍ഴ്സുമാരുടെ മിനിമം വേതനം ഇരുപതിനായിരം രൂപയാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്ത സാഹചര്യത്തിലാണ് മാനേജ്മന്‍റുകള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതു സംബന്ധിച്ച് അന്തിമ വിജ്ഞാപനം ഇറക്കുന്നത് സ്റ്റേ ചെയ്യണമെന്ന മാനേജ്മെന്‍റുകളുടെ ആവശ്യം ഹൈക്കോടതി അനുവദിക്കുകയും ചെയ്തിരുന്നു. പിന്നീട് ഹര്‍ജിയില്‍ വിശദമായ വാദം കോടതി കേട്ടു.

മിനിമം വേതനം സംബന്ധിച്ച് പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.പ്രശ്ന പരിഹാരത്തിനായി ഹൈക്കോടതി മീഡിയേഷന്‍ സെല്ലിന്‍റെ നേതൃത്വത്തില്‍ ന‍ഴ്സുമാരും മാനേജ്മെന്‍റുകളുമായും ചര്‍ച്ച നടത്തിയെങ്കിലും അത് പരാജയപ്പെട്ടുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

തുടര്‍ന്ന് വിജ്ഞാപനം ഇറക്കാന്‍ അനുമതി നല്‍കണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം അനുവദിച്ച കോടതി മാനേജ്മെന്‍റുകളുടെ വാദം തള്ളി. വിജ്ഞാപനം ഇറങ്ങിയ ശേഷം പരാതിയുണ്ടെങ്കില്‍ അത് ചോദ്യം ചെയ്യാന്‍ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.

ആവശ്യമെങ്കില്‍ രമ്യമായ ഒത്തുതീര്‍പ്പിന് സര്‍ക്കാരിന് ശ്രമിക്കാമെന്നും കോടതി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here