കണ്ടക്ടര്‍ ഇല്ലാതെ യാത്രക്കാരുമായി കെ.എസ്.ആര്‍.ടി.സി ബസ് ഓടിയത് രണ്ട് കിലോമീറ്റര്‍. എന്നാല്‍ കൃത്യമായി ബെല്ലടിക്കുകയും യാത്രക്കാര്‍ ഇറങ്ങുകയും ചെയ്തു.
കണ്ടക്ടര്‍ ഇല്ലാതെ ഡബിള്‍ ബെല്ലും സിംഗിള്‍ ബെല്ലും മുഴങ്ങുന്നതും യാത്രക്കാര്‍ ഇറങ്ങുന്നതും ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരനാണ് മറ്റു യാത്രക്കാരേയും ഡ്രൈവറേയും വിവരം അറിയിച്ചത്. ചൊവ്വാഴ്ച രാവിലെ അടുരിലാണ് സംഭവം. എന്നാല്‍ ബെല്ലടിച്ചത് ആരാണെന്ന ദുരൂഹത ഇനിയും മാറിയില്ല.
കണ്ടക്ടര്‍ ഇല്ലെന്ന ശ്രദ്ധയില്‍പ്പെട്ടയുടനെ ഡ്രൈവര്‍ ബസ് നിര്‍ത്തിയിട്ടപ്പോഴേക്കും കണ്ടക്ടര്‍ ഓട്ടോറിക്ഷ പിടിച്ച് ബസിന് പുറകെ വരുന്നുണ്ടായിരുന്നു. എന്നാല്‍ ഓഫിസില്‍ നിന്നിറങ്ങി വന്നപ്പോഴേക്ക് ബസ് പോയെന്നും സ്റ്റാന്റില്‍ നിന്നവരോട് അന്വേഷിച്ചപ്പോള്‍ അവരും ബസ് പോകുന്നത് കണ്ടുവെന്ന് പറഞ്ഞതായും കണ്ടക്ടര്‍ വ്യക്തമാക്കി.
പുനലൂര്‍- കായംകുളം റൂട്ടിലെ ആര്‍ എസി 338 നമ്പര്‍ വേണാട് ഓര്‍ഡിനറി ബസിലാണ് സംഭവം. ബസ് രാവിലെ ഏഴിന് അടൂര്‍ ബസ്സ് സ്റ്റാന്റില്‍ എത്തിയപ്പോഴാണ് കണ്ടക്ടര്‍ പുറത്തിറങ്ങിയത്. എന്നാല്‍ പത്ത് മിനിറ്റിനു ശേഷം ഡബിള്‍ബെല്ല് മുഴങ്ങിയപ്പോള്‍ ഡ്രൈവര്‍ ബസ് വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുകയും ചെയ്തു.
പക്ഷെ, ഡബിള്‍ബെല്ല് അടിച്ചത് കണ്ടക്ടര്‍ അല്ലെന്നും കണ്ടക്ടര്‍ ഇല്ലാതെയാണ് ബസ് വിട്ടതെന്നും ഡ്രൈവര്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍, ആരാണ് ബെല്ലടിച്ചതെന്ന് ിപ്പോഴും ദുരൂഹമായി തുടരുകയാണ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here