
വയനാട്ടിലെ സർക്കാർ മിച്ചഭൂമി സ്വകാര്യഭൂമിയാക്കി മാറ്റുന്നതിനു ഭൂമാഫിയയെ സഹായിച്ചെന്ന ആരോപണം നേരിടുന്ന വിജയൻ ചെറുകരയെ സിപിഐ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി.
സിപിഐ വയനാട് ജില്ലാ കൗണ്‍സിൽ യോഗത്തിലാണ് തീരുമാനം. കെ. രാജൻ എംഎൽഎയ്ക്കാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകിയിരിക്കുന്നത്
സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകരയ്ക്കും വയനാട്ഡെപ്യൂട്ടി കളക്ടർ എന്നിവർക്കു ഭൂമിയിടപാടിൽ നേരിട്ടു പങ്കുണ്ടെന്നു ആരോപിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും സ്വകാര്യചാനൽ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.
മിച്ചഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍ പാര്‍ട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കിയെന്ന വിയിരുത്തലാണ് സിപിഐ ജില്ലാ കൗണ്‍സിലില്‍ ഉയര്‍ന്നത്. അതേസമയം വയനാട് ഭൂമി തട്ടിപ്പ് സംഭവം വിജിലന്‍സ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here