സാമ്പത്തിക ശാസ്ത്രത്തെ ഞെട്ടിച്ച കേരളത്തിലെ രണ്ട് ബിജെപി നേതാക്കള്‍ക്ക് നോബല്‍ സമ്മാനം; ട്രോളെന്ന് മനസ്സിലാകാതെ മണ്ടന്‍ സംഘികള്‍

രാജ്യത്താകമാനം ഇന്ധനവില വര്‍ദ്ധനവിനെതിരായ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പ്രമുഖ ചാനലുകളെല്ലാം വിഷയം ചര്‍ച്ചായാക്കാറുമുണ്ട്.

മോദിയുടെയും സര്‍ക്കാരിന്‍റെയും വാദം അവതരിപ്പിക്കാന്‍ എത്തുന്നത് ബിജെപി സംസ്ഥാന വക്താക്കളായ ജെ ആര്‍ പത്മകുമാറും ബി ഗോപാലകൃഷ്ണുമാണ്. രണ്ട് പേരും മണ്ടത്തരം ആവോളം വിളമ്പുന്നുണ്ട്.

ഇരുവരുടെയും വാദങ്ങള്‍ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോമ്പല്‍ സമ്മാനം ലഭിക്കുന്നതിന് അര്‍ഹമാണെന്ന തകര്‍പ്പന്‍ ട്രോളുമായി അധ്യാപകനും, പ്രാസംഗീകനുമായ കെ ജെ ജേക്കബ് രംഗത്തെത്തിയിരിക്കുയാണ്.

ഫേസ്ബുക്കില്‍ എഴുതിയ ജേക്കബിന്‍റെ കുറിപ്പ് ഇതിനകം വൈറലായിട്ടുണ്ട്. അതിലും വലിയ തമാശ  സംഭവം ട്രോളാണെന്ന് തിരിച്ചറിയാത്ത മണ്ടന്‍ സംഘികള്‍ തന്നെ അത് പ്രചരിപ്പിക്കുന്നുവെന്നതാണ്.

ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപത്തില്‍

വാർത്ത സത്യമാണോ എന്നറിയില്ല.

നൊബേൽ സമ്മാനങ്ങൾ പലപ്പോഴും ഒന്നിലധികം ആളുകൾക്ക് പ്രഖ്യാപിക്കാറുണ്ട്.

കണ്ടുപിടിത്തങ്ങൾക്കു മാത്രമല്ല, വളരെ സാധാരണമായ പ്രതിഭാസങ്ങൾക്കു ശാസ്ത്രീയ വിശദീകരണം നല്കുന്നവർക്കും നൊബേൽ സമ്മാനം നൽകാറുണ്ട്.

സാമ്പത്തിക ശാസ്ത്രത്തിനും നൊബേൽ നൽകാറുണ്ട്.

ആകെ സംശയം ഉണ്ടാകാനുള്ള കാരണം ഏപ്രിൽ മാസത്തിൽ സാധാരണ പ്രഖ്യാപനം ഉണ്ടാകാറില്ല.

പക്ഷെ പ്രതിഭകളെ ആദരിക്കാൻ കാലവും സമയവും നോക്കേണ്ടതില്ല എന്ന് ചിലപ്പോൾ സായിപ്പ് തീരുമാനിച്ചെന്നിരിക്കും.

അവരുടെ സമ്മാനം, അവരുടെ തീരുമാനം.

നമ്മുടെ അഭിമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here