ഇതാണ് മോദി സര്‍ക്കാര്‍; കര്‍ഷക ആത്മഹത്യ പെരുകുമ്പോള്‍ കോര്‍പ്പറേറ്റുകള്‍ക്ക് സ്തുതിപാടി മോദി ഭരണം; വന്‍കിടക്കാരുടെ ലക്ഷം കോടികളുടെ വായ്പ എ‍ഴുതിത്തള്ളി

വന്‍കിടക്കാരുടെ 2.4 ലക്ഷം കോടിയുടെ വായ്പ എ‍ഴുതിത്തള്ളി മോദി സര്‍ക്കാര്‍. അധികാരത്തിലേറി നാലുവര്‍ഷമാകുന്നതിനിടെയാണ് വന്‍കിടക്കാര്‍  പൊതുമേഖലാ ബാങ്കുകളില്‍ നിന്നെടുത്ത വായ്പകള്‍ എ‍ഴുതിത്തള്ളിയത്.

കടക്കെണിയില്‍ പെട്ട് കര്‍ഷക ആത്മഹത്യ രാജ്യത്ത് നിരന്തരം നടക്കുമ്പോ‍ഴാണ് കോര്‍പ്പറേറ്ററുകളുടെ വായ്പ എ‍ഴുതിത്തള്ളുന്നത്.   കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ദിവസങ്ങളായി മഹാരാഷ്ട്രയിലും മറ്റും  കര്‍ഷക പ്രതിഷേധം നടന്നിരുന്നു. എന്നാല്‍ ആ കര്‍ഷകരുടെ കണ്ണീര്‍ കാണാതെ വന്‍കിടക്കാരുടെ വായ്പ എഴുതിത്തള്ളാനാണ് ബിജെപി സര്‍ക്കാര്‍ തയ്യാറായത്.

2014 ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷമുള്ള ആദ്യ മൂന്നുവര്‍ഷങ്ങളിലെ കണക്കാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യമന്ത്രാലയം ഈ കണക്കുകള്‍ അവതരിപ്പിച്ചത്.

റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News