അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; കോടികള്‍ നേടി മലയാളി

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും മലയാളിക്ക് കോടികള്‍ സമ്മാനം. മാർച്ചിലെ നറുക്കെടുപ്പിൽ 12 മില്ല്യന്‍ ദിർഹം ഏതാണ്ട് 20 കോടിയിലേറെ രൂപയാണു മലയാളിയായ ജോൺ വർഗീസ് എന്നയാള്‍ക്ക് ലഭിച്ചത്.

ജോൺ എടുത്ത 093395 എന്ന ടിക്കറ്റാണ് കോടികൾ കൊണ്ടുവന്നത്. രാവിലെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ അറൈവൽ ഹാളിലായിരുന്നു വിജയികളെ പ്രഖ്യാപിച്ചത്.

11 വർഷമായി ദുബായിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു ജോൺ വർഗീസ്. നറുക്കെടുപ്പിലെ ഏഴു സമ്മാനങ്ങളും ലഭിച്ചത് ഇന്ത്യക്കാർക്കാണ് ജോണിനെ കൂടാതെ മൊയ്തു അയ്ക്കര (100,000 ദിർഹം), ഷിനു താഴത്തു വളപ്പിൽ (90,000 ദിർഹം), സണ്ണി ദേവസ്യക്കുട്ടി (80,000 ദിര്‍ഹം), രതീഷ് ശശിധരൻ (70,000 ദിർഹം), അറക്കൽ വളപ്പിൽ ഹരിദാസൻ (60,000), വിനോദ് കുമാർ ഗോപിനാഥൻ (50,000 ദിർഹം) എന്നിവരാണ് സമ്മാനം നേടിയർ.

ഇതു രണ്ടാം തവണയാണ് ഇത്രയും വലിയ സംഖ്യ സമ്മാനമായി നൽകുന്നത്. ഇതിന് മുൻപ് ജനുവരിയിൽ അജ്മാനിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശി ഹരികൃഷ്ണന് 20 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here