അനുഷ്ക അനശ്വരമാക്കിയ ആ വേഷം വിസ്മയമാക്കാന്‍ നയന്‍സ് എത്തുന്നു

അനുഷ്‍ക ശര്‍മ്മ നായികയായ സൂപ്പര്‍ഹിറ്റ് ചിത്രം പാരി തമിഴിലേക്ക്. ചിത്രം തമിഴിലെത്തുമ്പോള്‍ അനുഷ്‍ക ശര്‍മ്മയുടെ വേഷം നയൻതാരയ്‍ക്ക് ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട്.

ഒരു ഹൊറര്‍ ചിത്രമായിട്ടായിരുന്നു പാരി ഒരുക്കിയത്. പ്രോസിത് റോയ് ആയിരുന്നു ചിത്രം ഒരുക്കിയത്. ഡോറ, മായ തുടങ്ങി തമിഴില്‍ നിരവധി ഹിറ്റ് ഹൊറര്‍ ചിത്രങ്ങളില്‍ നായികയായിരുന്നു നയൻതാര.

അതിനാല്‍ പാരി തമിഴിലേക്ക് എത്തുമ്പോള്‍ നായികയാകാൻ ഏറ്റവും അനുയോജ്യം നയൻതാരയെന്നാണ് പ്രേക്ഷകരും പറയുന്നത്.

അനുഷ്‌കയുടെ പേടിപ്പിക്കുന്ന രൂപവും പിന്തുടരുന്ന നോട്ടവും അത്ര പെട്ടെന്ന് മറക്കാവുന്ന ഒന്നല്ല. പാരി ഒരു മുത്തശ്ശിക്കഥയല്ല എന്ന ടാഗ് ലൈനോടുകൂടിയാണ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News