കേരളം ദൈവത്തിന്‍റെ സ്വന്തം നാട്; കൊച്ചി വിനോദ സഞ്ചാരികളുടെ പറുദീസ; കേരളത്തിലേക്ക് ഒ‍ഴുകിയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

2017ൽ സംസ്ഥാനത്ത് എത്തിയ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 10.94 ശതമാനം വർധനവ്. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 11.39 ശതമാനം കൂടിയപ്പോൾ, വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 5.15 ശതമാനമാണ് വർധിച്ചത്.

2016മായി താരതമ്യം ചെയ്യുമ്പോൾ 2017ൽ കേരളം സന്ദർശിച്ച വിനോദ സഞ്ചാരികളുടെ എണ്ണത്തിലാണ് വൻ വർദ്ധനവാണ് രേഖപ്പെടുത്തിത്. 10.94 ശതമാനമാണ് വർധനവ്.

അതായത് കണക്കുകള്‍ പ്രകാരം 15.54 ലക്ഷം പുതിയ വിദേശ-ആഭ്യന്തര ടൂറിസ്റ്റുകളാണ് 2017 ൽ കേരളത്തിലെത്തിയത്. കഴിഞ്ഞ ഒൻപത് വർഷങ്ങളിൽ ഏറ്റവുമധികം ആഭ്യന്തര ടൂറിസ്റ്റുകൾ വന്നെത്തിയ വർഷമെന്ന ഖ്യാതിയും 2017ന് സ്വന്തം.

കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ആഭ്യന്തര ടൂറിസ്റ്റുകൾ സന്ദര്‍ശിച്ചത് കൊച്ചിയാണ്. മൈസ് ടൂറിസം, ലുലു മാൾ, വണ്ടർലാ വാട്ടർതീം പാർക്ക്,കൊച്ചി നഗരത്തിന്റെ മെട്രോ സ്വഭാവം എന്നീ ഘടകങ്ങളാണ് ഇത്രയധികം ആഭ്യന്തര ടൂറിസ്റ്റുകളെ നഗരത്തിലേക്ക് ആകർഷിക്കുന്നതിനുള്ള കാരണങ്ങളായി കണക്കാക്കുന്നത്.

ആഭ്യന്തര ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രങ്ങളിൽ ക്ഷേത്ര നഗരമായ ഗുരുവായൂർ രണ്ടാം സ്ഥാനത്തും തിരുവനന്തപുരം നഗരം മൂന്നാം സ്ഥാനത്തുമുണ്ട്. കോവളത്തിന് നാലാംസ്ഥാനവും കോഴിക്കോട് നഗരത്തിന് അഞ്ചാം സ്ഥാനവുമാണ് ആഭ്യന്തര ടൂറിസ്റ്റുകൾ നൽകിയിരിക്കുന്നത്.

വയനാട്, മൂന്നാർ, കുമരകം എന്നീ സ്ഥലങ്ങൾ ആറ്, ഏഴ്, എട്ട്സ്ഥാനങ്ങളിൽ നിശ്ചയിക്കപ്പെട്ടപ്പോൾ ആലപ്പുഴ ഒൻപതും തേക്കടി പത്തും സ്ഥാനങ്ങൾ കൈവരിച്ചു. 2015 വരെ ടൂറിസ്റ്റുകളുടെ പ്രഥമ ലക്ഷ്യസ്ഥാനമായിരുന്നു കോവളം.

അതിന്റെ സൗന്ദര്യം നഷ്ടമായിതിനെ തുടര്‍ന്ന് 2017ൽ ഇത് കൊച്ചിക്കു പിന്നിലായി. എന്നാൽ സമീപത്തുള്ള ബീച്ച് കേന്ദ്രങ്ങളായ വർക്കല, പൂവാർ എന്നിവിടങ്ങൾ സാരമായ വളർച്ചയാണ് കൈവരിച്ചത്.

നോട്ട് നിരോധനത്തെ തുടര്‍ന്ന് ടൂറിസം മേഖല ആകെ തകർച്ച നേരിട്ടിരുന്നു. അതിന് ശേഷമുള്ള ഒരുവര്‍ഷത്തിനിടയിലാണ് ടൂറിസംമേഖല അഭിമാനാർഹമായ നേട്ടം കൈവരിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here